പാഠപുസ്തകങ്ങളിൽ ഞാൻ കേട്ടതേറയും
ജനാധിപത്യത്തിൻ ഗുണഗണങ്ങൾ
എൻ ചുറ്റുമേ ഞാൻ കാണുന്നതോ അരാജകത്വം
ജീവനറ്റു പോകുന്ന ജനാധിപത്യത്തിനിടയിലൂടെ
അലഞ്ഞു തിരിയാനോ ജനവിധി ?
നേതാക്കൾ തൻ ആജ്ഞയ്ക്കു ചെവി കൊടുത്തു
നൃത്തം ചവിട്ടും പാവം ജന്മങ്ങളോ ?
ഉള്ളതേറെയായിട്ടും ആവശ്യനിർവഹണത്തിൽ പ്രതിനിധീ...
എന്തിനു നീ ലുബ്ധനാകുന്നു?
ജനഹിതങ്ങൾ ധൂളികളായി പറക്കുന്നത് നഷ്ടം മാത്രം...
ഒരു ജനാധിപത്യത്തിൻ പുലരിയെങ്കിലും
ദൃശ്യമാകുമോ മർത്ത്യനീ ഉലകത്തിൽ ?
Content Summary: Malayalam Poem ' Janadhipathyam ' written by Harseen