ADVERTISEMENT

അടർന്നിടാതുള്ള പർണ്ണദലങ്ങളേവം

ശാഖികൾക്കസ്സഹനീയമാം 

പ്രചുരിമപോലെയാണെൻ

അന്തസ്സാരത്തിനു മറവിയിൽ

വീണു മൃതി ശിലാഖണ്ഡമായ്

പോകാത്ത നിന്റെ സ്‌മൃതികളാം 

കനക കല്ല്യാണ സൗഗന്ധികൾ...
 

അവയത്രയുമെന്നേ ഉരുക്കുന്നിദം മഹാ 

ജാതവേദസ്സായതിൽ

വെന്തു ചാരമായ് തീരുന്നു നിഷ്ഫലം 

ഞാൻ...

നിന്നോർമ്മയാം ഖഡ്ഗത്തിനാൽ

മുറിവേറ്റജസ്രമാമീ
 

കേഴലിൻ അറ്റമില്ലാത്തോരഴിമുഖം 

ദർശിച്ചെൻ ചിത്തമൊടുവിലന്ത്യ 

യാത്രക്കൊരുങ്ങവെ

മൊഴിയാലീവിധമൊരു ഛായം തീർത്തു 

കാലചക്രസഞ്ചാരങ്ങൾ നീണ്ടു പോയീടവെ
 

പ്രേയസ്സീ നീയൊരു ഭുവിസ്സായി മാറുന്നു 

കൺകോണുകൾ ചെന്നെത്താത്തിടത്തുള്ള

നിർവചനീയമാമങ്ങകലങ്ങളിലാ

നീരദ തോപ്പിനോരം ചേർന്നൊഴുകും നറു 

നീലാംബുധി...
 

Content Summary: Malayalam Poem ' Ethrayo Maariyirunnu Nee ' written by K. V Aswin Karekkad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com