ADVERTISEMENT

1. നിറം 
 

വിരഹത്തിന് നിറമുണ്ട്.

വെയിലും മഞ്ഞും 

അടവെച്ചുവിരിയിച്ച-

പനിനീര്‍പ്പൂവിന്‍റെ നിറം.

ഓര്‍മകളില്‍ രക്തം 

കിനിയുന്ന നിറം.
 

സന്തോഷത്തിനും 

സന്താപത്തിനുമിടയില്‍ 

പാതിനിഴലായ് 

ഭൂതകാലത്തിലേക്ക് 

തെളിയുന്ന നിറം.
 

2. നിഴലുകള്‍‍
 

നിഴലുകള്‍ നഗ്നമാണെന്ന്

പറഞ്ഞത് അവളാണ്

ഇരുണ്ടരൂപങ്ങളുടെ നഗ്നത തേടി

രാത്രികളില്‍ കാറ്റായ്

ഞാന്‍ അലഞ്ഞുനടന്നു. 

രാപ്പക്ഷികള്‍ കൂടുകൂട്ടുന്ന 

മരച്ചില്ലകളില്‍ തുഷാരമായ്

ഞാന്‍ ഒളിച്ചിരുന്നു..
 

നിശാഗന്ധികള്‍ മിഴിതുറക്കുന്ന 

താഴ്‌വരകളില്‍ രാത്രിമഴയായ് 

ഞാന്‍ പെയ്തുവീണു.

ചന്ദ്രിക നീരാടുമാ പൊയ്കകളില്‍ 

ചങ്ങാടമായ് ഒഴുകിനടന്നു 

ഒടുവില്‍ എനിക്ക് ലഭിച്ചതും 

പിന്നെ നഷ്ടമായതും 

എന്‍റെ നിഴല്‍മാത്രം.
 

Content Summary: Malayalam Poem written by Sony Karakkal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com