കപ്പലണ്ടി
കൊറിക്കുന്നു വഴിവക്കിലിന്നൊരാള്‍
കപ്പലോടുന്നു വായ്ക്കുള്ളില്‍
മനസ്സിലോടുന്നതെന്താമോ?
കപ്പലണ്ടി വായിലേറും നേരത്തിലുണ്ട് ചിന്തകള്‍
സ്ഥലകാലഭ്രമങ്ങളും സ്ഥാനചലനങ്ങളും
നിമിഷനേരത്തിനുള്ളിലായ്
ലോകം ചുറ്റികറങ്ങിടും
സ്മൃതിയിലേറി വലഞ്ഞിടും
ചിന്തതന്‍ മണി ഗോപുരങ്ങള്‍
സ്വയമേ കെട്ടിപടുത്തിടും
കപ്പലണ്ടി കൊറിക്കുമ്പോള്‍
കുറിക്കുന്നോരോചിന്തകള്‍
പൂര്‍ത്തിയാകാത്ത ചോദ്യങ്ങള്‍ക്ക്
ഉത്തരങ്ങളതേകിടും
ഒറ്റക്കുമൈതാനത്ത് നിൽക്കുന്നനേരത്താകിലും
ആള്‍കൂട്ടത്തിലൊറ്റയായ് തീരുന്നനേരത്താകിലും
കപ്പലണ്ടി മനസ്സിലൊരു ശാക്തികപ്രതീകമായിടും
ചിന്തകള്‍ ധാരധാരയായൊഴുകും ആ
ചിന്താധാരകള്‍ സ്മൃതികളേകിടും
കപ്പലണ്ടി നൽകിടും
പാര്‍ത്ഥന്റെ പല ചോദ്യങ്ങള്‍ കൃഷ്ണന്റെ പല
ഉപദേശങ്ങളും
പ്രോട്ടീനുണ്ട് കൊഴുപ്പുണ്ട്, ധാതുക്കള്‍,
കാര്‍ബോഹൈഡ്രേറ്റുകള്‍
മഗ്നീഷ്യം, സിങ്ക്, പൊട്ടാസ്യം, കോപ്പര്‍, ഭക്ഷ്യനാരുകളും
ഉന്തുവണ്ടിയില്‍ ചീനച്ചട്ടിയില്‍ വറുത്തെടുക്കുന്ന നിലക്കടല
ഉള്ളിതിലേറുമ്പോള്‍ ഉയരുന്നിതെത്ര ജീവിത ചിത്രങ്ങള്‍
Content Summary: Malayalam Poem ' Kappalandi ' written by Nandakumar Choorakkad