നട്ടുച്ചയ്ക്ക്, ഒരു കിളി,
എൻ മുറ്റത്തെ തേന്മാവിൻ
കൊമ്പിലിരുന്ന് മധുരമായി ചിലക്കുന്നു.
എന്നുമൊരു പൂക്കാലം
എൻമനതാരിൽ ഉണ്ടായിരുന്നുവല്ലോ,
ഓട്ടത്തിനിടയിൽ ഓർക്കാനോ
തലോടാനോ മറന്നുവല്ലോ.
കാലമേറെ കൊഴിഞ്ഞു പോയല്ലോ,
ഒരു കുഞ്ഞു പുഞ്ചിരിയായി
ഓരോ വരികളും നിരത്തി,
നിങ്ങളെല്ലാവരും നമ്മൾതൻ
നാടിൻ ഐശ്വര്യം,
ആത്മഹർഷത്താൽ പുളകിതരായി
ആലപിക്കുമ്പോൾ,
ഹൃത്തിൽ ഒരായിരം ഗ്രാമസൂനങ്ങൾ
സൗരഭ്യമേന്തിയെത്തുന്നു.
ഒരു വേള ഞാൻ കൊതിച്ചു പോയി
എൻ ഗ്രാമം, അല്ല എന്നാലും,
അങ്ങനെയായിരുന്നെങ്കിൽ
Content Summary: Malayalam Poem ' En Nadu ' written by Geetha Cherukara