ഓരോ ആളുകളിലേക്കും
എത്ര പെട്ടെന്നാണ് മറവി
പകർച്ചവ്യാധിപോലെ
പടർന്നു പിടിക്കുന്നത്
അമ്മവീട്ടിൽ ചെന്നപ്പോൾ
അപരിചിത
അച്ഛൻ വീട്ടിൽ ചെന്നപ്പോൾ
നീയേതെന്നൊരു ചോദ്യം
ഒരേ ബെഞ്ചിലിരുന്ന്
പത്തുവരെ കൂടെ പഠിച്ച
കൂട്ടുകാരിക്കും പരിചയമില്ല
ഓർമ്മയുമില്ല
നാട്ടാരൊക്കെ ഇങ്ങനെയാരേയും
കണ്ടിട്ടില്ലെന്ന് !
അയൽപക്കങ്ങൾ ചോദിച്ചു
ആരാണ്…?
പലരേയും ബാധിച്ച മറവി
ഇനി വീട്ടിൽ അച്ഛനേയും
അമ്മയേയും കൂടി
പിടികൂടിയാൽ….!
അതുകഴിഞ്ഞ് എന്നേയും.
Content Summary: Malayalam Poem ' Maravi ' written by Aswathi V. V.