കരിയില
പ്രണയമെന്ന് ധരിച്ച്
ഇളം കാറ്റിന്റെ തലോടലിൽ
മതിമറന്നിരുന്നതാണ്...
വീശിയൊടുങ്ങിയപ്പോഴേക്കും
ചില്ലയിൽ നിന്നടർന്ന്
നില വിട്ട്, എവിടെയെന്നറിയാതെ..!
മണ്ണാങ്കട്ട
ചുംബനമെന്ന് കരുതി
ആദ്യം വീണ മഴത്തുള്ളിയെ
ആരും കാണാതെ ഉള്ളിലൊളിപ്പിച്ചതാണ്..
പക്ഷെ..
പെയ്തൊഴിഞ്ഞപ്പോഴേക്കും
ഉടൽ നഷ്ടപ്പെട്ട്..
ഉയിർ നഷ്ടപ്പെട്ട്...
Content Summary: Malayalam Poem ' Kariyilayum Mannankattayum ' written by Shajan Eldhose