ADVERTISEMENT

അവൾ ഉടലടയാളമാകാൻ

തുടിച്ചു.....

എന്നാൽ

പഴയ സിരകളിൽ

ഒന്നും രക്തം വഹിച്ചില്ല....
 

ഓരോ കോശത്തിനും

ജീവവായു പകരാൻ

പ്രാണൻ പണയം വച്ചു...

ഒടിഞ്ഞു തൂങ്ങിയ

വീണയുടെ നാദം ആരാണ്

കേട്ടിട്ടുള്ളത്....
 

വേദനസംഹാരികളുടെ

പിടിയിൽ നിന്ന് ഉടലിന്റെ

സ്വത്വം തിരിച്ചു പിടിക്കാൻ

അവൾ സമരം ചെയ്തു...

നീറുന്ന "ഉടലടയാള"മായി

അവൾ മാറി....
 

Content Summary: Malayalam Poem ' Udaladayalam ' written by Jitha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com