എന്താണെന്നറിയാത്ത
ബാല്യത്തിന്റെ
നെറുകിൽ നിഴലിക്കുന്ന
ഏകാന്തതയുടെ
നോട്ടമെറിഞ്ഞു കൊണ്ട്
ചുറ്റുമൊരുപറ്റം
കണ്ണുകൾ
നിത്യേനെ വളർന്നു
കൊണ്ടിരിക്കുന്നു...
അടക്കി നിർത്തിയിരുന്ന
ബാല്യത്തിൻ
നീറുന്ന നനവുകൾ
ആരുമറിയാതെ
വറ്റിത്തുടങ്ങിയിരിക്കുന്നു..
മറന്നു പോകാനെളുപ്പ-
മല്ലാതിരുന്നിട്ടും
മറവിക്ക് വിട്ടുകൊടുത്ത
ബാല്യത്തിന്റെ
നിഴലിച്ച കുറ്റപ്പെടുത്തലിന്റെ
അപരാധ വാക്കുകളുടെ
അർഥം
ഇന്നാണ് എന്റെ
വെള്ളക്കടലാസിൽ
തെളിഞ്ഞത്..
എന്റെ അച്ഛനാരെന്നോ
അമ്മയാരെന്നോ
അവർക്കറിയില്ലായിരുന്നു ;
അവർക്കൊന്ന് മാത്രമറിയാം
അപരാധം
വീണുപെറ്റ മകനാണെന്ന്..
Content Summary: Malayalam Poem ' Aparadham ' Written by Shabeera Vallikkapatta