ഇണയെ തേടി വന്ന കിളിയെ...
വെയിൽ വന്നത് കണ്ടോ,
കുളിരേകിടുന്ന ഈ തണുപ്പിൽ...
വെയിൽ കൊള്ളുന്നത് എത്ര സുഖം.
തണലേകി ഇരിക്കാൻ ഒരു...
ഇലകൾ നിറഞ്ഞ കാലം,
കാറ്റടിക്കും നാദം കേട്ട്...
കുളിരണിയുന്നു മേലെ.
ഭൂമിയിൽ ഉള്ള ചെടികൾ പൂക്കാൻ...
കാത്തിരിക്കുന്ന കിളികളെ നോക്കി,
കിഴക്കു നിന്ന് വെയിൽ ഉദിച്ചു...
ഉണർന്നിരുന്ന ഈ കാറ്റിൽ.
മരങ്ങളിൽ നിറഞ്ഞു നിൽക്കും...
കിളികൾ എത്തിയ നേരം,
കടലിലെ തിരകൾ പോലും...
ഇളകി മറിഞ്ഞു ഇക്കിളി കൂട്ടാൻ.
പൂക്കൾ വിരിഞ്ഞു കിളികൾക്കെല്ലാം...
ഉത്സവമായി ഭൂമിയിൽ എങ്ങും,
തേൻ കുടിച്ചു പറന്ന് നടക്കാൻ...
ഭൂമിയിൽ എത്ര സുഖകരം.
പടർന്നു കയറിയ സ്നേഹ തുമ്പിൽ...
ഒരുമിച്ചിരിക്കാൻ കൊതിച്ച സമയം,
കരളിലൊതുങ്ങിയ കിളിയെ കിട്ടി..
പ്രണയിച്ചിരിക്കാൻ എന്നും.
Content Summary: Malayalam Poem ' Pranaya Geetham ' Written by Vincent Chalissery