സവാദ് മുണ്ടോൾ എഴുതിയ രണ്ട് കവിതകൾ

malayalam-story-aval
Photo Credit:Shutterstock.com
SHARE

1. ആധിപത്യം

തനിച്ചായൊരാ 

യാത്രയിലെൻ

കരങ്ങൾ

സ്ക്രീനുകൾ

കീഴടക്കവേ..
 

ബന്ധനത്തിൻ

മോചനത്തിന്നായി

ചുറ്റിലും തിരഞ്ഞു

ഞാനൊരു

കേൾവിക്കാരനെ
 

വികസിത ലോകമല്ലയോ

പിഞ്ചോമനക്കോ

കളിപ്പാട്ടമായൊരു

പെട്ടിക്കൂട്

മരണത്തിലേക്കടുക്കും

വാർദ്ധക്യ ജനതക്കോ

ദൈവത്തിലേക്കുള്ള

വൈഫൈ കണക്ഷൻ
 

എന്തെന്തു തന്നെയാലും

ചുറ്റിലും വിജനതതൻ 

മൂകതയുടെ

അന്തരീക്ഷമെന്നെയും

സ്ക്രീനിലേക്കായ്

ഉൾവലിക്കപ്പെട്ട നേരം

എൻ ജീവതാളവും 

അടിമത്വമിലേക്കായ്

ചുരുങ്ങിയോ...
 

2. പുതു പുലരി

അകത്തളത്തിൻ

ബന്ധനങ്ങളെ

മോചിപ്പിക്കവേ

പുറം കാഴ്ചകളെന്തെന്ന

ചിന്ത ഉളരിപ്പുറപ്പെടീച്ച

എൻ ഹൃത്തടത്തിൽ,

ഇന്നിൻ പുലരിയെ

മനോഹാരിതയാക്കിയ-

തെന്താണെന്നറിയില്ല 
 

എൻ കർണപുടങ്ങളിലായ്

കിളികളുടെ 

മനം കുളിർപ്പിക്കും

മർമസംഗീതം 

ഇടകലർന്ന് ശ്രവിക്കുന്ന

തീവണ്ടിതൻ ചൂളം വിളി 
 

നയനങ്ങളെ പ്രകൃതിയുടെ

വിരിമാറിലേക്ക്

തിരിക്കവേ

പച്ചപ്പരവതാനി 

ധവള തുഷാരതയാൽ 

മൂടപ്പെട്ടിരിക്കുന്നു 
 

അന്നത്തിനായി

പറന്നകലുന്ന

കിളികൾക്കിടയിലൂടെ

പ്രതീക്ഷകളുമായി

പറന്നകലുന്ന

യന്ത്രപക്ഷിയും
 

തനിക്ക് വരാനുള്ള

സമയമായോ

എന്നൊളിഞ്ഞു നോക്കുന്ന

സൗര പ്രമുഖൻ
 

മനുജന്റെ 

വികസനത്തിൽ

നിന്നും രക്ഷപ്പെട്ട് 

സധൈര്യം വളരുന്ന

പരോപകാരികളാം

വൃക്ഷലതാദികൾ
 

നാസികകളെ രമിപ്പിക്കും 

ശുദ്ധവായുവിനായുള്ള 

ഉച്ഛ്വാസ-നിശ്വാസങ്ങൾ
 

ജലത്തിൽ സ്പർശിക്കവേ

വൈദ്യുത പ്രവാഹമേറ്റപോൽ 

പിൻവലിക്കപ്പെടേണ്ടി

വന്ന ദയനീയാവസ്ഥ
 

പകർത്തിയെടുക്കാൻ 

കാണാകാഴ്ചകളിനിയു-

മുണ്ടെങ്കിലുമെൻ

പാദങ്ങൾ തിരികെ

നടന്നകന്നു
 

Content Summary: Malayalam Poem Written by Sawad Mundol

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS