ADVERTISEMENT

സൗഹൃദമായാണവൾ

എന്നിലേക്ക് കടന്ന് വന്നത്.

ഞങ്ങൾക്കിടയിലെ

സൗഹൃദ സംഭാഷണത്തിൽ

അവളുടെ ഉള്ളിൽ ഒളിഞ്ഞിരുന്ന 

നോവെന്നെ അസ്വസ്ഥമാക്കിയിരുന്നു.

ഞാനറിയാതെ മെല്ലേ അവളുടെ

കരുതലും സ്നേഹവുമായി മാറി.
 

ഇടയ്ക്ക് തിരക്ക് പിടികൂടിയ വേള

ഞങ്ങളിരുവരും പിരിഞ്ഞു.

പിന്നെയവളെന്നിലെത്തുന്നത്

മരണം പുൽകിയാൽ നീ

എന്നെ ഓർക്കുമോ

എന്ന ചോദ്യവുമായി.

പകച്ചു പോയി ആദ്യം ഞാൻ

ആഴത്തിലറിഞ്ഞു ആ മാലാഖയെ,

ആ മുറിവുകളിൽ തേൻ പുരട്ടി

കൂടെയുണ്ടെന്ന ആത്മവിശ്വാസമേകി.
 

പിറകേ ഞാനറിയാതെ 

അവളിൽ ലയിക്കുകയായിരുന്നു.

ഞാൻ തേടിയൊരു ആത്മാവ്

അവളിൽ കണ്ടു.

അവളുടെ സാമീപ്യം

എന്നിൽ അനുഭൂതി നിറച്ചു.

അവളെത്തുമ്പോഴെല്ലാം

അകമ്പടിയായി മഴയെത്തി.

എന്റെ ക്ലാരയായി

മാറുകയായിരുന്നു

പതുക്കെ ആ സുന്ദരി.
 

ചുംബനങ്ങളാൽ ഞാനവളെ

എന്റെ മാത്രമാക്കി മാറ്റി 

വാക്കുകൾ കൊണ്ട് ഞാനവളുടെ

പ്രിയപ്പെട്ടവനായും മാറി. 

എന്റെ ആത്മാവ് അവളുടെ

സാമീപ്യം തേടി അലഞ്ഞു.

സ്പർശത്താൽ അവൾ

എന്നിൽ വസന്തം വിരിയിച്ചു
 

അവളുടെ കണ്ണീരിനെ ഞാൻ പ്രണയിച്ചു 

അത് ആനന്ദകണ്ണീരാക്കി മാറ്റി

അവൾ പെയ്ത മഴയിൽ നിന്നുൽഭവിച്ച 

അരുവി എന്നിലേക്കിന്ന് നിലയ്ക്കാതെ

തടസ്സങ്ങളില്ലാതെ ഒഴുകി നിറയുന്നു.

എന്നിൽ അവൾ മാത്രമായി മാറുന്നതും

ഞാൻ ആനന്ദത്തോടെ തിരിച്ചറിയുന്നു...

നിലയ്ക്കാതെ ഒഴുകുന്നു

എന്റെ പ്രിയപ്പെട്ടവളുടെ പ്രണയം
 

Content Summary: Malayalam Poem ' Aval ' Written by Abdul Hadi Arakkal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com