നീയെന്നോടൊപ്പം – ജസിയ ഷാജഹാൻ എഴുതിയ കവിത

malayalam-story-sahayathrikar
Photo Credit: gawrav/istockphoto.com
SHARE

നീയെന്നോടൊപ്പം

ഒരിക്കൽക്കൂടിയൊന്നു വരണം...

മനസ്സിലുറഞ്ഞു കിടന്നിരുന്ന വികാരങ്ങളെ

വിരൽത്തുമ്പുകളാൽ കോർത്തു വച്ച്,

ആ പഴയ സ്വപ്നങ്ങളെ കണ്ണുകൾ കൊണ്ട്

തെറുത്തെടുത്ത്

ഹൃദയങ്ങൾ തങ്ങളിൽ കുറുകി പറഞ്ഞ്

അങ്ങാകാശച്ചരുവിൽ തലചായ്ച്ചുറങ്ങുന്ന

ആ പഴയ മൈലാഞ്ചിക്കാടിൽ ചുവന്ന് പടർന്ന് 

പ്രണയകവിതകളെഴുതാൻ നീ വരണം..
 

വെയിൽച്ചില്ലകൾ കളംവരക്കുമ്പോൾ

കണ്ണാടികാട്ടുന്ന നിന്റെ കവിളോരത്തെ

കറുത്തമറുകിൽ

എനിക്കൊരിക്കൽ കൂടിയന്ന് ചുണ്ടുകളമർത്തണം

തൊട്ടാവാടി മുള്ളുകളിൽ പാദങ്ങൾ മൂടി 

ഓർമ്മകളിലെ നടവഴിവരമ്പുകളിൽ

നമുക്ക് ചോരപൊടിയിക്കണം
 

വിഷാദരേണുക്കളാൽ അഞ്ജനമെഴുതിയ

നിന്റെ മിഴികളിലെ കറുപ്പിലന്ന് 

നക്ഷത്രതിരയിളക്കങ്ങൾ നിറച്ച്,

ഒരു നിമിഷനേരത്തേക്കെങ്കിലു-

മെനിക്കെന്റെ കണ്ണുകളെ മൂടണം.

നിന്റെ  വെളിച്ചം കൊണ്ട്... 

നീ മാത്രം നിറഞ്ഞുകവിഞ്ഞ

എന്റെ ലോകത്തെ

അവിസ്മരണീയമൊരന്ധത!
 

ഹൃദയങ്ങളിലപ്പോൾ

നോവുകടലിരമ്പുന്നുണ്ടാകാം...

വലിഞ്ഞുമുറുകുന്ന സിരകൾ ഭ്രാന്തമായ്

ചങ്ങലകളിൽ അമരുന്നുണ്ടാകാം...

അപ്പോഴും നമ്മൾ

ചുണ്ടുകൾ കടിച്ചു പിടിച്ചൊന്നു പുഞ്ചിരിക്കണം

ഉയിരുവെടിഞ്ഞ് ഉടലുകൾ പിരിയുമ്പോൾ

അവസാന നോക്ക് കരയുന്നുണ്ട്.

അപ്പോൾ മാത്രമാണ്

നമുക്കു പിന്നിലെ

ലോകം സമാധാനിച്ചൊന്നു ചിരിക്കുക.
 

Content Summary: Malayalam Poem ' Neeyennodoppam ' Written by Jasiya Shajahan

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS