ADVERTISEMENT

വാടി തളർന്നതാ തണ്ട്

ചേർത്തു വെക്കാനായ് തുനിഞ്ഞതും

ഒരിറ്റ് വെള്ളം പോലും 

എനിക്കായ് ഭാരമല്ലെ
 

അത്യാവശ്യമേ നിന്നിലെ ഹ്രസ്വമാം

നിമിഷങ്ങളിൽ പൂക്കും 

പരിഗണനയെത്ര മിച്ചം
 

വരണ്ടതാ പ്രതലത്തിൽ 

വന്നതാ തുള്ളിയെ കമ്മിറ്റ്മെന്റ്

എന്ന് വിളിച്ച് കുറച്ചിടല്ലെ പ്രിയേ
 

ഇനിയീ യാത്ര ദുർഘടമല്ലെ 

എത്തി നോക്കണോ.?

കറുത്തതാം കണ്ണുകൾ 

വീണ്ടുമാ ഇരുട്ടിൽ പരതി കൊണ്ടതാ

നടന്നു.
 

കനമായതെല്ലാം പഴയൊരു മാർക്കറ്റിൽ

കൊടുക്കാൻ പഠിപ്പിച്ചതും വെറുത്ത്.

അടുത്തൊരു യാശ്രമമുണ്ടെന്നതോ

നിനക്കായ് നിനച്ച സാഫല്യമോ
 

തിരക്കിന്റെ തിക്കിൽ 

തട്ടി കളിക്കാനോ

അവനിലെ മാന്യത ഉള്ളറിഞ്ഞ്

കനം വെച്ചതൊക്കെ മൂലയിൽ

തൂക്കിയ ഉമ്മയുടെ ഓർമകൾ

പൂത്തുലഞ്ഞു
 

ഭാരമെ നീയൊരു ഭാര്യയായാലും

'കന'ത്തിൽ കയറാൻ മനസ്സില്ലത്രെ

ശൂന്യമാം ബലൂണിൽ നിറച്ചതെല്ലാം

നിനക്കായ് ബാക്കിയല്ലെടോ
 

Content Summary: Malayalam Poem ' Kanam ' Written by Suhail Paikkadan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com