ADVERTISEMENT

കാലമേ നിൻ നയനങ്ങളിൽ

തൂകിയ പകയാണിത് 

നിൻ പരിഹാസം ഞാൻ 

കവർന്നെടുക്കും അകകാമ്പിത
 

ദിനം നീങ്ങവേ ഇനിയും

ഭാരം കൂടവേ പിന്നെയും

തങ്ങാതെ ഒഴിയാതെ

നിനക്കു വലയം ചെയ്തീടും
 

മറന്നെന്നു നീ കരുതിയാലും

പാഴ് വാക്കായി പറഞ്ഞാലും

അപമാനിതയായി ഞാൻ

പിടഞ്ഞാലും ചൊല്ലാതെ
 

അകതാരിൽ കിനാവ് കണ്ടു

ഞാൻ ഓടി ഓടി കിതച്ചീടും

ഇല്ലിനി ഒരു തിരിഞ്ഞിറക്കം

ഉന്നം ഉയിരായി, മിടിപ്പായി
 

അടങ്ങിയിരിക്കുകയില്ല വീണ്ടും

അപശബ്ദമായി ഓർക്കാപ്പുറത്ത്

വന്നുചേരുക. മുന്നോട്ട് മുന്നോട്ട്

അപകീർത്തിയിൽ ശങ്കയില്ല
 

ഉന്നം നീയും നിനക്കായി

ആക്കം കൂട്ടിയ പ്രിയരിലും

ഉള്ളം തുടിച്ചീടാൻ തക്കം

പാർത്തു ഞാൻ കഴുകനായി.
 

Content Summary: Malayalam Poem ' Visham Cheettuka ' Written by Seena

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com