ആദ്യമായി കൂടിയോരങ്കണ തൈമാവിൻ..
ചോട്ടിലിരുന്നു കഥ പറയാം..
പറയാതെ ചൊല്ലി പിരിഞ്ഞൊരാ പദമൊക്കെ
തിരികേ വന്നീച്ചോട്ടിൽ ചൊല്ലിടാം....
പ്രണയ വർണ്ണങ്ങളിൽ നിറഭേദമണിയുമ്പോൾ.
നിറയട്ടെ എന്നിലാ നല്ല കാലം...
അതിരില്ല മതിലില്ല പാതയോരങ്ങളിൽ
വീണു പുണരുന്നൊരീ പീതപുഷ്പം..
ഹരിതമാം വയലിൻ വരമ്പിലൂടന്നു
നീ വർണ്ണാഭമായി നടന്നിടുമ്പോൾ ...
അരികിലൂടൊഴുകുന്ന പുഴയിലെ
പരലുകൾ അലയടിച്ചെത്തുന്നു നിന്നരികെ...
നെഞ്ചോടു ചേർത്തൊരാ പുസ്തക താളിലായി
നീ ഒളിപ്പിച്ച മയിൽപ്പീലിയും...
പ്രണയാർദ്രഭാവത്താൽ എന്നിലേക്കോതിയ
കാവ്യാനുഭൂതിതൻ ശകലങ്ങളും...
അസ്തമിക്കാത്ത പകലിനേ നോക്കി
അലസമായി മൂളി പറന്നിടുമ്പോൾ....
അർഥമശേഷം അറിയാതെ എന്നിലായി
മുള പൊട്ടിയുണരുന്ന പ്രണയങ്ങളും...
അടിവെച്ചകലുന്ന നിൻ പാദശീൽക്കാരം
അറിയാതെ പോയൊരാ നാളുകളിൽ...
പറയാൻ കൊതിച്ചെന്റെ പടിവാതിലിൽ
പകൽ മാഞ്ഞുപോയ ദിനരാത്രവും...
കാലചക്രത്തിൻ തിരുവിലായി ഇന്നു
നാം കണ്ടുമുട്ടിടുന്ന നാളുകളിൽ..
ഓർമകൾ എന്നിലേ വികൃതിയായി വരികളിൽ
അലയടിച്ചെത്തുന്നു നല്ലകാലം...
അലയടിച്ചെത്തുന്നു ആ നല്ല കാലം....
Content Summary: Malayalam Poem ' Aa Nallakalam ' Written by Suresh Soman