ADVERTISEMENT

ഉത്രം നാളിലുയിർകൊണ്ട സ്വരൂപം;

കണ്ണനൂരിലുയിരാണ്ട പ്രഭാമയി;

കാനത്തൂർ ഗ്രാമത്തിൻ വെണ്മ; ധീരമാം,

കളത്തിൽ വിഭുവെ വേട്ട പ്രൗഢ;     

കളത്തിൽ ദേവി; പരാശക്തി;

മണത്തലയിൽ വാഴും അഖിലാണ്ഡേശ്വരി!
 

പാമരരാം ഭക്തരെ കാക്കുവാനായി

പാമരമായവൾ നിൽക്കുന്നു; മക്കൾതൻ 

പങ്കിലം പോക്കുവാൻ കനിയുന്നു;

പരംപൊരുളായ് വിളങ്ങീടുന്നു!
 

അവൾതൻ മഞ്ജീരശിഞ്ജിതം  

കേൾക്കാതിരുന്നാലെന്നുടെ 

കളേബരം തളരുന്നു; ആ ശിലയിലെ

പൊൻവെളിച്ചം കാണാതിരുന്നാലെന്നുടെ   

ജന്മത്തിൻ പുണ്യം നഷ്ടമാകുന്നു!
 

എന്നുടെ നൈവേദ്യമവളേറ്റിടെ   

എന്നിലാ നൽദീപം തെളിയുന്നു;

അവളൊരു മണിദീപമായ് വളരുന്നു;

ആപദീ ദീപമായ് വന്നണയുന്നു! 
 

Content Summary: Malayalam Poem Written by Satheesh Kalathil

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com