ADVERTISEMENT

"ശ്മശാനത്തിലെ വെളുത്ത പൂക്കളെ നീ ശ്രദ്ധിച്ചിട്ടുണ്ടോ?" കാർത്തിക്കിന്റെ മടിയിൽ തലചായ്ച്ച് സുബൈദ ചോദിച്ചു.. ചോദ്യം കേട്ട് അമ്പരുന്നുവെങ്കിലും കാർത്തിക് അത് പ്രകടിപ്പിക്കാതെ "ഇല്ല" എന്ന് അലസമായി പറഞ്ഞു.. വെളുത്ത പൂക്കൾക്ക് മാത്രമല്ല ശ്മശാനത്തിനും ഒരു പ്രത്യേക ഭംഗി ആണ് സുബൈദ വീണ്ടും പറഞ്ഞു.. കാർത്തിക്കിന് അവളുടെ സംസാരം നീട്ടി കൊണ്ടു പോകുന്നതിൽ താൽപര്യം ഇല്ലാതായി.. വരു നമുക്കു പോകാം കാർത്തിക് സുബൈദയുടെ കൈ പിടിച്ച് നടക്കുവാൻ തുടങ്ങി.. "നിനക്കറിയുമോ കാർത്തിക്, നമ്മുടെ പ്രണയ സാക്ഷാത്കാരം ശ്മശാനത്തിലായിരിക്കും സംഭവിക്കുന്നത്.. അന്ന് നമുക്കായി വെളുത്ത പൂക്കൾ അവിടെ വിരിയുന്നതായിരിക്കും" "നമ്മുടെ പ്രണയം സഫലമാകും സുബൈദ നീ വിഷമിക്കാതിരിക്കു.." കാർത്തിക് അവളെ ആശ്വസിപ്പിച്ചു. പക്ഷേ അവൾക്ക് ആ വാക്കുകൾ ആശ്വാസം നൽകിയില്ല.

സമ്പന്നമായ വലിയൊരു മുസ്ലീം തറവാട്ടിലെ അംഗമാണ് സുബൈദ. പഴയ കാല ചിന്താഗതി പുലർത്തുന്ന അവരുടെ തറവാട്ടിൽ പുതിയ തലമുറയുടെ കാഴ്ചപ്പാടുകൾ ഒന്നെത്തി നോക്കിയിട്ടില്ല. ഇതേ പോലെ വലിയ തരക്കേടില്ലാത്ത കുടുംബത്തിലെ അംഗമാണ് കാർത്തിയും.. സ്കൂൾ കാലഘട്ടം മുതൽ കോളജ് കാലഘട്ടം വരെ ഒന്നിച്ചു പഠിച്ച ഇവർക്ക് സൗഹൃദം പ്രണയമാകുവാൻ വലിയ താമസമുണ്ടായില്ല.. സുബൈദയ്ക്ക് വിവാഹാലോചനകൾ തകൃതിയായി നടക്കുവാൻ തുടങ്ങിയപ്പോൾ അവൾ തന്റെ പ്രണയം വീട്ടിൽ പറഞ്ഞു. അതൊരു പേമാരിയായി അവൾക്കു ചുറ്റും കോരിച്ചൊരിഞ്ഞു.. കാർത്തിക്കിന്റെ വീട്ടിലും സ്ഥിതി മറിച്ചായിരുന്നില്ല. പക്ഷേ, ഇരുവരും തങ്ങളുടെ പ്രണയത്തെ കൂടുതൽ ശക്തിയോടെ കൂടെ കൂട്ടി..

ഇരു വീട്ടുകാരുടെയും എതിർപ്പുകൾ കൂടും തോറും അവരുടെ പ്രണയത്തിന്റെ ശക്തിയും കൂടി കൊണ്ടിരുന്നു. വീട്ടുകാരുടെ പ്രശ്നങ്ങൾ അയൽക്കാരും നാട്ടുകാരും സമുദായക്കാരും ഏറ്റെടുക്കാൻ തുടങ്ങിയതോടെ സുബൈദയും കാർത്തിക്കും ഭയപ്പെടുവാൻ തുടങ്ങി. വർഗ്ഗീയതയുടെ വിഷക്കാറ്റ് വീശുവാൻ തുടങ്ങിയാൽ അതിന്റെ അവസാനം ശുഭകരമായിരിക്കില്ലെന്ന് അവർക്കു മനസിലായി.. തങ്ങളുടെ പ്രണയം വലിയൊരു ദുരന്തത്തിനു വഴിയൊരുക്കരുതെന്ന് അവർ ആഗ്രഹിച്ചു.. ജീവിതത്തിൽ ഒന്നിക്കുവാൻ സാധിച്ചില്ലെങ്കിലും മരണത്തിൽ ഒന്നാകുവാൻ അവർ തീരുമാനിച്ചു. അവരുടെ പ്രണയത്തെ പരസ്പരം പോരടിക്കാനുള്ള വിഷയമാക്കി ഇരു വീട്ടുകാരും യുദ്ധക്കളത്തിൽ തുടർന്നപ്പോൾ ദേഹം ഉപേക്ഷിച്ച് അവരുടെ ആത്മാക്കൾ ഒന്നിച്ചു യാത്ര ആരംഭിച്ചു.

ഇളം മഞ്ഞ് ചുംബിച്ചുണർത്തിയ പുലർകാല വേളയിൽ രണ്ടു ആത്മാക്കൾ ശ്മാശാനത്തിൽ ഒത്തുചേർന്നു.. ഒരു ആത്മാവ് മറ്റെ ആത്മാവിനോട് ചോദിച്ചു "ഈ ലോകത്ത് എല്ലാവർക്കും തുല്യ നീതി കിട്ടുന്ന സ്ഥലം ഏതെന്ന് അറിയാമോ?" ഇല്ല എന്ന് പറഞ്ഞപ്പോൾ ചോദ്യമെറിഞ്ഞ ആത്മാവ് പറഞ്ഞു "ശ്മശാനം ആണ് ഈ ലോകത്ത് എല്ലാവർക്കും തുല്യനീതി കിട്ടുന്ന സ്ഥലം. ഇവിടെ ജാതി, മത വ്യത്യാസമോ, സമ്പന്നൻ പാവപ്പെട്ടവൻ എന്നോ ഇല്ല. ആറടി മണ്ണിൽ എല്ലാവർക്കും സുഖനിദ്ര ആണ് നൽകുന്നത്.'' അവരുടെ പ്രണയത്തെ പരലോകത്ത് സ്വാഗതം ചെയ്തു കൊണ്ട് അന്ന് ശ്മശാനത്തിൽ വെളുത്ത പൂക്കൾ വിരിഞ്ഞു.

Content Summary: Malayalam Short Story ' Smasanathile Velutha Pookkal ' Written by Ananya P. S.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com