മനുഷ്യൻ
മനുഷ്യത്വത്തിലേക്കുള്ള ദൂരം..
പരിണാമത്തിന്റെ നാൾ വഴികളിൽ
ഇടമുറിയാതെ കിടക്കുന്ന
ചില കണ്ണികൾ ഇപ്പോഴും ഉണ്ട്
നമുക്ക് ചുറ്റിലും.
നഗരയാത്രയിലെ തിരക്കുകൾക്കിടയിൽ
നടവഴികളിൽ...
ചില വർത്തമാനങ്ങൾക്കിടയിൽ,
അല്ലെങ്കിൽ ഒരു തട്ടുകടക്ക് മുൻപിൽ
മദ്യശാലയിൽ
സിനിമാതീയറ്ററിന്റെ അരികു പറ്റി
അങ്ങനെ അങ്ങനെ കടന്ന് പോകുന്ന ഇടങ്ങളിൽ
ചില ചിരപരിചിത മുഖങ്ങളിൽ
ആ വിട്ട് പോകാത്ത കണ്ണികൾ....
പരിഹസിച്ചും... പൊട്ടിച്ചിരിച്ചും...
ആഘോഷിച്ചും... ആർത്തുല്ലസിച്ചും.
Content Summary: Malayalam Poem ' Vittupokatha Kannikal ' Written by Abhilash Pappu