ഓരോരോ നിശീഥിനിയിലും
നിന്നെക്കാത്തിരിപ്പൂ ഞാൻ..
ഒരു നിദ്രയാലെന്നെ മുറുകെപ്പുണരൂ...
ഉറക്കഗുളിക കഴിച്ചു
നിന്നെ ഞാനും ആശ്ലേഷിക്കട്ടെ...
എന്നിൽ പടർന്നിറങ്ങൂ,
എന്റെ സപ്തനാഡികളും
തളർന്നു ഞാൻ നിന്നിലലിയാം.
സ്വപ്നങ്ങളെത്തിനോക്കാത്ത
സുഷുപ്തിയിലേക്ക്
ഞാനുമൊന്നൂളിയിടട്ടെ...
Content Summary: Malayalam Poem ' Nidra ' Written by Sreepadam