ADVERTISEMENT

കൽഹാരമടർത്താനിറങ്ങിയ അനിലാത്മജന്റെ,

ഹൃത്തിൽ വേരുമുളപ്പിച്ച പ്രണയമ്പോലെ 

ഉള്ളിൽപ്പടർത്തി ഭൂലോകമിനിയുമേറെ

വായിക്കണമെന്നുറച്ചൊരു കാവ്യം 

ചമയ്ക്കണമീക്കാലത്തിൽ 
 

ദുശ്ശാസനന്റെ മാറുപിളർന്ന ചോരയാലെഴുതിയ,

രജസ്വലയാം പെണ്ണിന്റെ തൊടുകുറിമാനമെഴുതിയ

തൂലികത്തുമ്പുതിരഞ്ഞൊരു കവി

എഴുത്തു പഠിക്കാനിറങ്ങി
 

കുടിലവാക്കാലുപേക്ഷിച്ചഗ്രജന്നുമഗ്രേ നടന്നൊരു,

സൗമിത്രിയുടെ അകതാരിലുള്ളത്രരാഗം 

വരയ്ക്കാനിനിയേതുമരുത്വാമലയേറി

മൃതസഞ്ജീവനി ഭക്ഷിക്കേണം 
 

കാലനേമിരിപുവിന്റെ നെഞ്ചിൽ

പിളരുന്ന നിസ്സീമദൃഷ്ടാന്തഭക്തിയാൽ

കണ്ടവരെ കണ്ടില്ലെന്ന് വരുത്തുമൊരു 

പൂന്താനകാവ്യങ്ങളറിയാനേതു ദിക്കിലേക്ക് 

യാത്രതുടങ്ങേണം 
 

ദാഹിച്ചഭാവനയാൽ വലഞ്ഞിട്ടേത്

വിജ്ഞാനപാദകൂപത്തിന്നരികിലണഞ്ഞാലും,

യതിപുംഗവന്നുടെ അക്ഷരങ്ങളെയാദ്യം 

കവനയാം മാതംഗിയാട്ടിപ്പായിക്ക പതിവായി 
 

Content Summary: Malayalam Poem ' Ezhuthumaranna Kavi ' Written by Renji Reejan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com