സ്നേഹത്തിൻ കണികയാമീ
ലോകത്തിൻ കൈകളിൽ
സ്നേഹിക്കാനറിയുന്നൊരു
ഹൃദയമുണ്ടായതാണെൻ
പരാജയമെന്നോതിയ
ചങ്ങമ്പുഴക്കു നന്ദി...
സ്നേഹത്താൽ നേരെയാകുമീ
ലോകത്തിൻ തിന്മകൾ
എന്നോർത്തിരിക്കെ
വിഡ്ഢിയല്ല ഞാനെന്നോതിയ
കാലത്തിനു നന്ദി...
കണ്ണുനീരിൽ കണ്ണാടി-
യായവർക്കു നന്ദി
നാട്യ ജീവിതത്തിൽ
ഊന്നുവടികൾക്കോ നന്ദി
സമയമെന്നോരാ അതിശയത്താൽ
നീറുമാ ..
മുറിവുകൾ ഉണക്കിയ
കാലമേ.. നിനക്കും നന്ദി...
നന്ദി... നന്ദി... നന്ദി...
Content Summary: Malayalam Poem ' Nandi ' Written by Anjali K. G.