രാവുദിച്ചാൽ അസ്തമിക്കുന്ന
പേക്കിനാവ്
ഭൂമിയിൽ വേരൂന്നി
ആകാശത്തോളം വളർന്ന്
ഒടുക്കം, സൂര്യന്റെ ചൂടേറ്റ്
വാടിയുണങ്ങുന്ന തളിരില
മരണത്തിന്റെയും ജീവിതത്തിന്റെയും
ഇടയിൽ ഇപ്പോഴും പൊളിഞ്ഞു വീഴാവുന്ന
മരപ്പാലം
കരഞ്ഞു തീരാറായ കണ്ണുകളിൽ നിന്ന്
ഉതിർന്നു വീഴുന്ന
അവസാനത്തെ ഒരിറ്റു കണ്ണുനീർ
ആലക്കും ചിതൽപ്പുറ്റിനുമിടയിലെ
ഒരു നിശ്വാസത്തിന്റെ വിടവുള്ള
വിശാലമായിടം
അസ്തമിക്കാൻ കടലിലൊളിക്കുന്ന
അരുണകിരണങ്ങളേക്കാൾ
അഹം തിളക്കുന്ന
ജീവിതമിത്രയൊക്കെയേ ഉള്ളൂ
Content Summary: Malayalam Poem Written by Ansar