ഇന്നൊരു ഒഴിവ് കിട്ടിയപ്പോള്‍ അയാള്‍
കവിത എഴുതാന്‍ തീരുമാനിച്ചു.
ചിതറിക്കിടക്കുന്ന പുസ്തകങ്ങളിൽ
ഒന്നെടുത്ത് മറിച്ചുവെച്ച് അയാള്‍
എഴുതാന്‍ തുടങ്ങി...
ഇപ്പോള്‍ വിഷയത്തിനൊന്നും പഞ്ഞമില്ല,
പക്ഷേ എന്തെഴുതണമെന്നറിയാതെ അയാള്‍
എന്തൊക്കെയോ കുത്തിക്കുറിച്ചുകൊണ്ടിരുന്നു.
ഒന്നും ഒരു തൃപ്തി വരാത്തതിനാ
വിഷയങ്ങള്‍ മാറിക്കൊണ്ടേയിരുന്നു.
ഏറെ നേരത്തെ വെട്ടലുകളുടേയും
ചീന്തലുകള്‍ക്കുമൊടുക്കം, അയാള്‍
ഒരു കവിത ഉണ്ടാക്കിത്തീര്‍ത്തു.
അവസാനം അയാള്‍ ആ കവിതയി തന്നെ
മുങ്ങി മരിച്ചു തീര്‍ന്നു...
പിന്നീടൊരു കവിതയും അവിടെ ജനിച്ചിട്ടില്ല,
ഇനി ജനിക്കുകയുമില്ല...!!!
Content Summary: Malayalam Poem ' Kavitha ' Written by Basil Chappanangadi