മനസ്സിലെ
ഓണത്തിനെല്ലാം
പല നിറങ്ങളാണ്....
പൂക്കളുടെ നിറം.
മുറ്റത്തെ അത്തപ്പൂവിനോളം ഭംഗി
മറ്റൊന്നിനും ഇല്ലെന്ന് തോന്നാറുണ്ട്
എന്റെ കുട്ടിത്തം
കൊണ്ടാവാം...
പല പൂക്കൾക്കും പല ഭംഗിയാണ്
പല മുഖങ്ങൾ പോലെ...
മനുഷ്യരുടെ മുഖങ്ങളും അങ്ങനെ തന്നെ.
പലതരം മുഖങ്ങൾ...
നിറം നൂറുണ്ട് പൂക്കൾക്ക്
നിറം രണ്ടുണ്ട് മനുഷ്യർക്ക്.
പക്ഷേ നൂറായിരം ചിന്തകളും ഉണ്ട് മനുഷ്യ മനസ്സിൽ.
നിറമുള്ള ചിന്തകളും നിറമില്ലാത്ത ചിന്തകളും.
പൂക്കൾ പോലെ
പൂക്കളുടെ നിറങ്ങൾ പോലെ.
നേരുള്ളവയും, നേരില്ലാത്തവയും.
എന്റെ ചിന്തകളും
പൂക്കളുടെ നിറങ്ങൾ പോലെയാണ്
പലതരം ചിന്തകൾ
ഓണക്കാഴ്ചകൾ എനിക്കിഷ്ടമാണ്.
നിറങ്ങളിൽ മഞ്ഞനിറമാണ്
എനിക്ക്
ഏറെ ഇഷ്ടം....
നിറങ്ങൾ പലതാണ് പൂക്കൾ പലതാണ്
കാഴ്ചകൾ പലതാണ്
മുഖങ്ങൾ പലതാണ്
ശബ്ദങ്ങൾ പലതാണ്
സ്വരങ്ങൾ പലതാണ്
മനസ്സുകൾ പലതാണ്
എന്നാൽ ഓണവും
ഓണക്കാഴ്ചകളും
മാവേലിയും ഒരുപോലെയാണ്...