സ്വപ്നങ്ങൾ – മുഹമ്മദ് ലബീബ് കൊപ്പം എഴുതിയ കവിത

Mail This Article
×
പ്രതീക്ഷയുടെ
വാതിൽക്കൽ
സ്വപ്നങ്ങളെയും
കാത്തുനിൽക്കുകയാണ്
മനുഷ്യൻ.
നഷ്ടങ്ങളുടെ
കണക്കു പുസ്തകത്തിൽ
ഏടുകളെത്ര കൂടിയാലും
ആഗ്രഹങ്ങൾക്ക്
പിറകെയുള്ള
മനുഷ്യന്റെ ഓട്ടപ്പാച്ചിൽ
അവസാനിക്കുന്നില്ല.
ഒടുവിൽ,
മരണത്തിന്റെ മാലാഖ
റൂഹ് പിടിച്ചു
പോകുമ്പോൾ
ജീവിച്ചിരിക്കുന്ന മനുഷ്യരെല്ലാം
അവനോടൊപ്പം
അവന്റെ സ്വപ്നങ്ങളെയും
കുഴിച്ചു മൂടുന്നു.
അങ്ങനെ
എത്രയെത്ര സ്വപ്നങ്ങളാണ്
മനുഷ്യൻ മരിച്ചപ്പോൾ
മണ്ണോടു ചേർന്നത്.
അവധി കഴിഞ്ഞു പോയ
മനുഷ്യരെല്ലാം
ദുനിയാവിൽ
ബാക്കി വെച്ച
ഒരായിരം
സ്വപ്നങ്ങളുടെ
കഥ പറയാനുണ്ടാകും
ഓരോ റൂഹിനും.
Content Summary: Malayalam Poem ' Swapnangal ' Written by Muhammad Labeeb Koppam
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.