ADVERTISEMENT

ഇന്ന് ശാരിയുടെ ഓർമ്മ ദിവസമാണ്. മരിച്ചിട്ട് പന്ത്രണ്ട് വർഷങ്ങൾ കഴിഞ്ഞു. ആത്മഹത്യ ആയിരുന്നു.. എന്തിനു വേണ്ടിയായിരുന്നു അവൾ അത് ചെയ്തത്. ഇന്നും ഉത്തരം കിട്ടാത്ത ഒരു ചോദ്യമാണിത്. ശാരിയുടെ ഭർത്താവ് ജയദേവൻ അറിയപ്പെടുന്ന ഒരു എഴുത്തുകാരനാണ്. അവർക്ക് ഒരു മകനുണ്ടായിരുന്നു വിഷ്ണു. അവൾ മരിക്കുമ്പോൾ മകനു പ്രായം അഞ്ച് വയസ്സ്. അതുകൊണ്ടുതന്നെ ശാരിയുടെ സഹോദരിക്ക് ഒപ്പമാണ് അവൻ വളർന്നത്. അവർ വർഷങ്ങളായിട്ട് ബോംബെയിലാണ്. വേനലവധിക്ക് മാത്രമാണ് വിഷ്ണു നാട്ടിൽ വരാറ്. ശാരി ആത്മഹത്യ ചെയ്യേണ്ട ഒരു സാഹചര്യവും ഉണ്ടായിരുന്നില്ല. അവരെ അടുത്തറിയാവുന്നവർ പറയുന്നത് അവരുടെ ദാമ്പത്യത്തിൽ ഒരു പ്രശ്നങ്ങളുമുണ്ടായിരുന്നില്ല എന്നാണ്. അതുകൊണ്ടുതന്നെ അവളുടെ മരണം ഒരു ദുരൂഹതയായിരുന്നു. 

അവൾ മരിക്കുന്ന ദിവസം ജയദേവൻ നാട്ടിൽ ഉണ്ടായിരുന്നില്ല. ഖത്തർ ഫെഡറേഷന്റെ ആ വർഷത്തെ മികച്ച രചനയ്ക്കുള്ള അവാർഡ് കൽഹാരമെന്ന ജയദേവന്റെ പുസ്തകത്തിനായിരുന്നു. അത് സ്വീകരിക്കുന്നതിന് വേണ്ടി അദ്ദേഹം പോയ സമയത്താണ് ശാരി മരിക്കുന്നത്. വർഷം പന്ത്രണ്ട് കഴിഞ്ഞിട്ടും ജയദേവൻ മറ്റൊരു വിവാഹത്തിന് തയാറായില്ല. ഒറ്റപ്പെട്ട ജീവിതം, എഴുത്തുകളുടെ ലോകത്ത് മാത്രമായി ഒതുങ്ങിക്കൂടി. ഇന്നലെ അദ്ദേഹത്തിന്റെ കൽഹാരം എന്ന നോവലിന്റെ രണ്ടാം ഭാഗത്തിന്റെ പ്രകാശന ചടങ്ങ് ആയിരുന്നു... തലസ്ഥാനനഗരിയിൽ വച്ചായിരുന്നു പ്രോഗ്രാം. ചടങ്ങുകൾ എല്ലാം പൂർത്തിയാക്കി ഇന്നലെ വൈകുന്നേരം തന്നെ ജയദേവൻ വണ്ടി കയറി. രാവിലെ അമ്പലത്തിൽ പോയി വന്ന ജയദേവനെ പിന്നെ ആരും കണ്ടില്ല. 

പിറ്റേന്ന് രാവിലെ നാടുമുഴുവൻ ദുഃഖത്തിലാഴ്ത്തിയ വാർത്തയാണ് കേട്ടത്.. പ്രശസ്ത സാഹിത്യകാരൻ ജയദേവൻ ദുരൂഹ സാഹചര്യത്തിൽ വീട്ടിനകത്ത് തൂങ്ങിയ നിലയിൽ കണ്ടെത്തി.. ഭാര്യ മരിച്ച പന്ത്രണ്ട് വർഷങ്ങൾക്ക് ശേഷമാണ് ജയദേവന്റെ മരണം. അതും ഭാര്യയുടെ ഓർമ്മദിവസം... ഇത്തരത്തിലുള്ള വാർത്തകളാണ് അന്ന് നിറഞ്ഞു നിന്നത്. അവ്യക്തമായിട്ടുള്ള കുറെ സത്യങ്ങൾ എങ്ങോ മറഞ്ഞു നിൽക്കുന്നു. ഞാനായിട്ട് മനസ്സിലാക്കി കുറച്ച് കാര്യങ്ങൾ ചുവടെ ചേർക്കുന്നു. അദ്ദേഹത്തിന്റെ കൽഹാരം എന്ന ആദ്യ പുസ്തകത്തിന്റെ അവസാനം വരികൾ ഇങ്ങനെ ആയിരുന്നു.

"അവളുടെ മരണം എന്നെ വല്ലാതെ തളർത്തി. അതെന്നെ മരണം വരെ വേട്ടയാടും" ഇങ്ങനെയായിരുന്നു ആ നോവൽ ഒന്നാം ഭാഗം അവസാനിക്കുന്നത്. ഈ പുസ്തകം വായിച്ചു കഴിഞ്ഞപ്പോൾ ഇതിന്റെ രണ്ടാം പാർട്ട് വായിക്കാനുള്ള ആകാംക്ഷയായിരുന്നു എന്നിൽ. ഇന്നലെ അത് വായിച്ചു തീർന്നപ്പോൾ വല്ലാത്തൊരു കൺസക്ഷൻ... ഈ പുസ്തകത്തിന്റെ അവസാന വരികൾ ഇങ്ങനെയായിരുന്നു. എനിക്കു മാത്രം അറിയാവുന്ന ആ രഹസ്യം എന്നോടൊപ്പം തന്നെ അതുമില്ലാതാകുന്നു...

Content Summary: Malayalam Short Story ' Kalharam ' Written by Manu Mohan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com