ADVERTISEMENT

ആനന്ദോപാധികൾ കൂട്ടുവാൻ 

ആവോളമീയുലകത്തെയറിയുവാൻ

ആകാശത്തോളം കൊതിക്കുവാൻ

ആദ്യാക്ഷരത്തിലൂടേൽക്കുന്നു

ആഭാതിയാമറിവകതാരങ്ങൾ
 

ആവനാഴിയിലെ അസ്ത്രങ്ങളിൻ

ആകമ്രമാകിയ പാച്ചിലിലൊരു

ആയുധസമാഗമം തീർക്കും

ആക്രമങ്ങളെ തടയേകുവാൻ

ആവശ്യമാകിയത് നല്ലുറ്ററിവും
 

തൊട്ടുനോക്കുന്നതും ചുറ്റുമങ്ങിനെ

തിളങ്ങിവിളങ്ങുന്നതും ആകെയാകെ

തെളിയുന്നതുമിരുണ്ടതും ഉറ്റതും

തെറ്റായതും തിരിച്ചറിഞ്ഞീടാനാകി

തേടിനേടേണ്ടതുണ്ടു പാഠങ്ങൾ
 

തിരക്കോടു തിരക്കിൽ കാലങ്ങൾ 

തിരതല്ലുന്നു മറയുന്നു പലതിനേയും

തീർത്തും ഉടച്ചും പിടിച്ചും ഉലച്ചും

തുടച്ചും ഇടിച്ചും തെളിച്ചുമിങ്ങനെ

തേടുമേതു മാനസങ്ങളാവകകളിൻ

തെളിഞ്ഞുള്ള സാരം ഗ്രഹിപ്പാൻ
 

ഈയുലകത്തിനുണർവ്വേകുന്ന

ഇമ്പം തെളിക്കുന്ന വെട്ടമേകുന്നതും

ഈ കാണ്മതിനേതിനേയും നേർമ്മ

ഇണക്കുന്ന ഒന്നാകിയ ജ്വലിതമായ്

ഇറ്റും ശോഭയാം സൂര്യനുമതുപോൽ

ഇരുളാം മൂഢത്വത്തിൽ നിന്നുണർത്തും

ഇങ്ങിലക്ഷരങ്ങളുമറിവുകളും
 

ഇന്നുമെന്നുമോർക്കാനൊരു ആദ്യദിനം

ഇല്ലാതിരിക്കുമോ ഏറിയയേവരിലും

ഈറനണിഞ്ഞ കൺകളിൽ നിന്നും

ഇറ്റുന്നശ്രുക്കൾ ഉയരുന്ന കരച്ചിലുകൾ

ഈവ്വണമാകിലും അതിൽ പിന്നെ

ഇണങ്ങിടുന്നക്ഷരങ്ങളോടും
 

അക്ഷരസാഗരം നൽകിടുന്നുണ്ടു

അനവധിയാം മഹോത്തമരാകിയ

അധ്യാപകർ തന്നെയും പലഘട്ടങ്ങളിൽ

അമൃതെന്നതാകിയ പലയാം ഉണ്മകൾ

അറിയായറിവുകൾ പകർന്നേകുന്നു

അതീവമാം മായകൾ തന്മകൾ 

അണിഞ്ഞുള്ള പ്രകൃതിയേകും തെന്നൽപോൽ
 

അധ്യാപകർ അകറ്റിയിട്ടുണ്ടേറെ

അഹന്തയും അജ്ഞതയും ഉണ്ടായുള്ള

അകതാരന്യൂനതകൾ തന്നെയും

അരിയാലെഴുതിയതും അമ്മയിൽ നിന്നും

അറിഞ്ഞതും ചുറ്റിൽ നിന്നും ചേർന്നതും

അക്ഷരങ്ങൾ തന്നെയുമെങ്കിലുമവ

അടക്കം വരുത്തുന്നു ഒതുക്കം പരത്തുന്നു

അകതാരിലേക്കേകുന്നധ്യാപകർ
 

Content Summary: Malayalam Poem ' Aadyaksharam ' Written by Adv. Vishnuraj

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com