ADVERTISEMENT

പെയ്തൊഴിയാ മേഘങ്ങളെ പോൽ

വഴിയറിയാ പൈതങ്ങളെ പോൽ

നിറഞ്ഞ മിഴികളിൽ കണ്ടു ഞാൻ

കഴിഞ്ഞ കാലത്തിൻ ഓർമ്മകൾ
 

കൊഴിഞ്ഞു പോയ വസന്തങ്ങൾ

മുറിഞ്ഞ ഹൃത്തിൻ നൊമ്പരങ്ങൾ

ഏതോ പഴയൊരു പുസ്തകത്താളിൽ

എന്നോ എഴുതിയ വരികൾക്കിടയിൽ

കാണാതെ പോയൊരെന്നെ തിരഞ്ഞു ഞാൻ
 

കാലം കഴിക്കുവതിന്നും വൃഥാ തേടിയലയുവതിന്നും

മിഴിനീരു പൊഴിയുന്ന കദനങ്ങളേ

മഴനൂലു ചാലിച്ച വിരഹങ്ങളേ

കണ്ണോടു കൺനോക്കി കഥ പറയും

കാണാക്കിനാവുള്ള പ്രണയങ്ങളേ
 

തീരാനോവിന്റെ ഇടനാഴിയിൽ

കൂട്ടായെത്തുന്ന സ്വപ്നങ്ങളേ

ഇറയത്തു പൊഴിയുന്ന മഴത്തുള്ളി പോൽ

നറുമുത്തു കൊഴിയുന്ന ചിരി കണ്ടു ഞാൻ
 

നിറമാല ചാർത്തുന്ന നിന്നോർമ്മകൾ

നിത്യ വസന്തമായി പൂത്തുനിൽപ്പൂ

മനസ്സിന്റെ ജാലക വാതിൽ തുറന്നു ഞാൻ

വെറുതെ ആരെയോ കാത്തിരിപ്പൂ
 

Content Summary: Malayalam Poem ' Nizhalormakal ' Written by Avinash Mannarkkad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com