ADVERTISEMENT

രാവിലെ ജോലിക്ക് പോകാൻ വേണ്ടി ഷർട്ട്‌ ഇസ്തിരി ഇട്ടോണ്ട് ഇരുന്ന എന്റടുത്തേക്ക് രണ്ടര വയസുള്ള മോൾ ഓടി വന്നു.. "പപ്പാ നമുക്ക് കളിക്കാം," "എന്താ കുഞ്ഞിന് കളിക്കണ്ടത്??" "വട്ടം വട്ടം നാരങ്ങ കളിക്കാം" "പപ്പാ ജോലിക്ക് പോയിട്ട് വന്നിട്ട് കളിക്കാട്ടോ ഇപ്പൊ സമയം ഇല്ലടാ പൊന്നു" "ഞാൻ പാവം അല്ലെ പപ്പാ പ്ലീസ് കുറച്ചു നേരം കളിക്ക്" (അമ്മയുടെ അതെ സ്വഭാവം എന്ന് മനസ്സിൽ ചിന്തിച്ചു ഞാൻ) "ചക്കരെ പറയുന്നത് കേൾക്ക് കുഞ്ഞിന് സൺ‌ഡേ പാർക്കിൽ പോകണ്ടേ," "പോകണം" "അപ്പൊ നമുക്ക് പൈസ വേണ്ടേ, പപ്പാ ജോലിക്ക് പോയാലല്ലേ പൈസ കിട്ടു. പപ്പാ പോയിട്ട് വേഗം വരാട്ടോ" "വേണ്ട ഇപ്പൊ കളിക്കണം എന്ന് പറഞ്ഞു  കുഞ്ഞ് ചിണുങ്ങാൻ തുടങ്ങി.." "നമ്മൾ രാത്രിയിൽ കളിച്ചാരുന്നല്ലോ ഇനി ഇന്ന് രാത്രി പപ്പാ വന്നിട്ട് കളിക്കും കുഞ്ഞിന്റ കൂട്ടത്തിൽ ഓക്കെ.." വിടാൻ ഭാവം ഇല്ലന്ന് കണ്ടപ്പോൾ ഞാൻ സംസാരത്തിന്റ ടോൺ ഒന്ന് മാറ്റിപ്പിടിച്ചു.

"കുഞ്ഞു അങ്ങോട്ട് മാറി നിന്നെ പപ്പാ ഇതൊന്നു പെട്ടെന്ന് തീർത്തിട്ട് പോയി കുളിക്കട്ടെ.." പറഞ്ഞു തീരണ്ട താമസം അവൾ മുറിയിൽ നിന്നും ഇറങ്ങി പോയി. ഒരു മിനിറ്റ് കഴിയുന്നതിനു മുന്നേ എന്റ നടുവിനിട്ടു ഒറ്റ അടി.. "നിനക്ക് എന്താ പറഞ്ഞാൽ മനസിലാകില്ലേ കൊച്ചു കുഞ്ഞല്ലേ പോട്ടെ പോട്ടെ എന്ന് വിചാരിക്കുമ്പോൾ  എന്തൊക്കെയാ കാണിക്കുന്നത്.. പറഞ്ഞാൽ കേൾക്കുമോ ഇനി കേൾക്കുമോ എന്ന് ചോദിച്ചു തീരുന്നതിനു മുന്നേ വീണ്ടും കിട്ടി രണ്ടെണ്ണം കയ്യിൽ.. ഡി നിന്നെ ശെരി ആകും ഞാൻ.. നിനക്ക് ഈ വടി എവിടെ നിന്നാടി. നീ ഇതൊക്കെ എവിടെ നിന്നാ പഠിച്ചത് എന്ന് ഞാൻ ചോദിച്ചു തീരും മുന്നേ അവൾ അടുക്കളയിലേക് ഓടി.. അവളുടെ പിന്നാലെ പോയ ഞാൻ കണ്ടു അവളുടെ കോച്ചിംഗ് സെന്റർ.

"ഡി നിന്നോട് ഞാൻ കുറെ നേരം കൊണ്ട് പറയുവാ ചുമ്മാ കിടന്നു ഓടരുതെന്നു.. എവിടെങ്കിലും വീണിട്ട് ഇവിടെ കിടന്നു കരഞ്ഞാലുണ്ടല്ലോ കുഞ്ഞു ആണെന്നു നോക്കില്ല നല്ല അടി ഞാൻ തരും വാവേ" എന്ന് പറഞ്ഞിട്ട് അവൾ എന്നെ തിരിഞ്ഞു നോക്കി.. നിങ്ങൾ എന്ന ഇച്ചായ ഇങ്ങനെ ഡാഷ് കളഞ്ഞു പോയ അണ്ണാനെ പോലെ നിൽക്കുന്നത്.. ഇന്ന് പോകുന്നില്ലേ പോയി കുളിച്ചിട്ട് വാ ഞാൻ ഫുഡ്‌ എടുത്ത് വയ്ക്കാം കഴിക്കാൻ.." "എടി ഞാൻ ഒരു കാര്യം പറയട്ടെ നമ്മൾ സംസാരിക്കുമ്പോൾ ഇനി സൂക്ഷിച്ചു സംസാരിക്കണം കൊച്ചു വളർന്നു വരുകയാണ്. നമ്മൾ പറയുന്നതെല്ലാം അവൾക്ക് മനസിലാകും.. കുറച്ചു കൂടി സ്റ്റാൻഡേർഡ് ആയിട്ട് നമുക്ക് സംസാരിക്കണം ഇനി തൊട്ട്.."

അവൾ രൂക്ഷം ആയിട്ട് എന്നെ ഒന്ന് നോക്കി അതിന്റ അർഥം മനസിലായ ഞാൻ തിരിഞ്ഞു നടന്നു. അപ്പോൾ അവൾ അടുക്കളയിൽ നിന്ന് ഉച്ചത്തിൽ പറയുന്നുണ്ടാരുന്നു ഞാൻ ഒരു ഡിക്ഷണറി വാങ്ങി വയ്ക്കാൻ ഇനി അടുക്കളയിൽ. എന്നിട്ട് സംസാരിക്കുമ്പോൾ നല്ല വാക്കുകൾ മാത്രം നോക്കി സംസാരിക്കാം.. ഇംഗ്ലിഷിൽ സംസാരിച്ചാൽ യജമാനനു വല്ല കുഴപ്പം ഉണ്ടോ.. ഭാവം പുച്ഛം ആണന്നറിഞ്ഞിട്ടും  ഒന്നും കേൾക്കാതിരിക്കാൻ ഞാൻ ബാത്‌റൂമിൽ കയറി ടാപ് തുറന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com