കിനാവള്ളികൾ – നിത്യ ലക്ഷ്മി എൽ. എൽ. എഴുതിയ കവിത

Mail This Article
×
എന്റെയുള്ളിൽ വിഷാദമില്ല!,
നോവിന്റെ കറ പുരണ്ട
കുറെ ഓർമ്മകൾ മാത്രം!
എന്റെയുള്ളിൽ പ്രണയമില്ല,
കിനാവള്ളിയിൽ തൂങ്ങിയാടിയ
ചില നിമിഷങ്ങൾ മാത്രം!
എന്റെയുള്ളിൽ സ്നേഹമില്ല,
സ്നേഹമെന്ന് നീ നടിച്ചാടിയ
നാടകത്തിന്റെ അവശേഷിപ്പ് മാത്രം!
പ്രണയമേ...,
ഞാനൊക്കെയും മറക്കും.
നിന്റെ കിനാവള്ളി മുറിച്ചു മാറ്റും.
പ്രണയമില്ലാത്തോർമയിൽ വറ്റി,
ഞാനെന്റെ പുലർ കാല സ്വപ്നത്തിൽ
കൂടൊരുക്കും...!
അവിടെ നിന്നെനിക്ക്
പുതു ചിറക് മുളയ്ക്കും...
എന്റെ തളർന്ന തണ്ടിൽ,
പുതിയ പച്ചപ്പ് വിടരും....
നിന്നെ മറന്ന് ഞാൻ,
സ്വപ്നങ്ങളിലേക്ക് ചേക്കേറും!
English Summary:
Malayalam Poem ' Kinavallikal ' Written by Nithya Lekshmi L. L.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.