ADVERTISEMENT

കുടക്കീഴിൽ നനഞ്ഞിട്ടുണ്ടോ?

നല്ല രസമാണ്, നനയാതെ അങ്ങനെ നനയുവാൻ.

പിഞ്ഞിയ നൂലുകൾക്കിടയിലൂടെ നാണം കുണുങ്ങി 

ഇറ്റിറ്റുവീഴുന്ന മഴത്തുള്ളികൾ,

കവിളിലെ നനുത്ത രോമങ്ങളിൽത്തട്ടി  

തേൻ കണങ്ങൾ പോലെ നുണക്കുഴികളിൽ 

ഒളിക്കുന്നത് കണ്ടിട്ടുണ്ടോ?
 

ഒരു പുഞ്ചിരിയിൽ അവ അടർന്നു പോകാതിരിക്കാൻ 

ചിരിക്കാതെ ചിരിച്ചിട്ടുണ്ടോ?

ആർത്തലച്ചുവരുന്ന മഴ കൊണ്ടിട്ടുണ്ടോ?

മനസ്സിന് മുറിവേൽപ്പിച്ച് കടന്ന് പോകുന്നവ.

അവയെ തഴുകി തഴുകി നേർത്ത തുള്ളികളാക്കണം.
 

മഴത്തുള്ളികൾ മാരിവില്ലിൽ 

വീണുടയുമ്പോഴുള്ള സംഗീതം കേട്ടിട്ടുണ്ടോ?

മഴയിലേക്ക് വെയിലടുക്കുമ്പോഴുള്ള മർമ്മരം പോലെ!

കണ്ണിമ ചിമ്മിയ പ്രണയമറിഞ്ഞിട്ടുണ്ടോ?

കാർമേഘച്ചുരുളുകൾ ഈറൻ നിലാവിലലിയുന്ന പോലെ!

English Summary:

Malayalam Poem ' Mazha ' Written by Gopan Lekshmanan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com