ADVERTISEMENT

അംബേ അമലേ മംഗളകാരി

സജീവേ സത്തേ മധുരദായി

പ്രകൃതീ നിന്നിലലിവാൻ മനതിന്നടനം.

അമ്പരം തൂകിപ്പിപ്പാനാവതു

തനിക്കു തന്നെ കഴിവു

ഇങ്ങിൽ മനതുകളിലേതിലും

വ്യത്യസ്തത തീർത്തു പലതുകൾ

തീർപ്പു താനിവിടമതു തേടിയുള്ളടനം.
 

മാവുകൾ പൂവിടുവതുമതു 

നേടുവതും

മലരുകൾ വിടർവ്വതും അതു 

നേടുവതും

മലനിരകൾ താണ്ടുവതുമതിൽ

കൂടുവതും

ഇങ്ങിനെയിങ്ങനെ പലതുണ്ടു നേടുവാനും
 

മകരാലയവുമതിനലകളും

മണലാരണ്യവും നൽകുളിരും

മരനിരകളും മലനിരകളും

കാട്ടരുവികളും പുഴതന്നോളങ്ങളും

ആവിധമേറെ പ്രകൃതി മാസ്മരികതയും 

തേടിയുലാവും മാനസവും.
 

തുലാത്തിലെ മലരായ് മലരും 

പാലപ്പൂവും പാടെ പരത്തുമതിൻ ഗന്ധവും

മഞ്ഞും മിന്നും പുല്ലിൻ തുഞ്ചവും

ആടിയിളകും ചില്ലകളിലകൾ തന്നെയും

കിളികുലം തീർക്കും രാഗങ്ങളും 

തീർപ്പൂയകമേ നല്ലൊരു തകയും.

തീർപ്പാനീയുലകം കഴിവതുമുണ്ട്
 

നല്ലുറ്റൊരു പ്രകൃതിതന്നിൽ ചേർന്നും

തകയോടു തകയായ് കൂടും 

മണ്ണിലെ മായകൾ മനോഹരങ്ങൾ

പാരിലെ കാന്തികൾ ഉണ്മകൾ 

തേടി നേടാനുള്ളടനങ്ങൾ താനുമിതും.

English Summary:

Malayalam Poem ' Thedalukal Yathrakal ' Written by Adv. Vishnuraj

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com