നോവ് പെയ്യുന്ന ഭൂപടം – ഹാഫിള് അമീൻ റാസി എഴുതിയ കവിത
Mail This Article
ചോര മുഖങ്ങളുടെ
പടം വരക്കാൻ
ഒരു ചിത്രപ്പണിക്കാരൻ
ചുമരുകൾ തേടി നടന്നു.
ചിത്രകലയിൽ കീർത്തികൊണ്ട
ഗസ്സയുടെ തെരുവുകളിലൂടെ
വേച്ച് വേച്ച് നടന്നു.
വെടിയൊച്ചകൾപാടിയ
വിലാപകാവ്യം
കേട്ട് ഉറങ്ങിയ
അനേകായിരങ്ങളുടെ
ചരമ ചിത്രങ്ങൾ.
തീക്കോലുകൾ കൊണ്ട്
കണ്ണെഴുതി
സുന്ദരപൊട്ടിട്ട
കുഞ്ഞുങ്ങളുടെ
രോദന ചിത്രങ്ങൾ.
അനാഥത്വം
വിളിച്ചോതുന്ന
ബാല്യങ്ങളുടെ
കണ്ണീർ ചിത്രങ്ങൾ.
ചോരയിൽ പുരണ്ട
ഭൂപടത്തെ
അയാളെങ്ങനെ
ക്യാൻവാസിൽ പകർത്തും?
അയാൾക്ക് ആധിയായി.
ഭൂമിയുടെ അമ്മിഞ്ഞ
കുടിക്കുന്ന
ഒരു ഇളംമനസ്സിൽ
വെടിയുണ്ട കൊണ്ടയാളൊരു
ചിത്രം വരച്ചു.
മാറിൽ തറച്ച
പകയുണ്ടകളുടെ
നീറ്റൽ
കാലത്തോട് പറയുന്ന
ഒരു ബാലന്റെ ചിത്രം.
അനന്തരം,
വെടിയുണ്ടകൾ പെയ്ത്
ഒടിഞ്ഞു തൂങ്ങിയ
കുടിലുകണ്ട്
അയാളുടെ മനസിലെ
ആധി അണഞ്ഞു.
കാരണം,
വെടിയൊച്ചകൾ പേടിച്ച്
ഇനി വീട്ടിലൊളിക്കണ്ട.
ഒടിഞ്ഞു തൂങ്ങിയ കുടിലിന്റെ
ജനലഴികളിലൂടെ
അവനാർത്തു ചിരിച്ചു.
ഒരു കൊല ചിരി
ചുടു രക്തത്തിന്റെ
ഗന്ധമല്ലാതെ
മറ്റൊന്നും പ്രതികരിച്ചില്ല.
ഭൂമിയിലേക്ക് ഊളിയിട്ട്
അവൻ വീണ്ടും പറഞ്ഞു
"നാളെന്റെ പിറന്നാളാണ്
പുതു കോടി വേണമെന്നില്ല
കാരണം,
നാളെക്ക് ജീവനില്ലെന്ന്
ഭിഷഗ്വരൻ
കുറിപ്പാത്തു തന്നിട്ടുണ്ട്.