ADVERTISEMENT

ഞാനിന്നൊരാ-

ശുപത്രിയിൽ പോയ 

നേരം പാദമൊന്ന് വിറച്ചു,

ചുവടൊന്ന് പിഴച്ചു,

കണ്ഡമൊന്നിടറി, 

ഞാനൊരു നിമിഷം 

ഗസ്സയിലെ ആശുപത്രിയെ-

ക്കുറിച്ചോർത്തുപോയ്..!
 

എന്നെ പോലെ പ്രിയപ്പെട്ട-

വരെ സന്ദര്‍ശിക്കാനെത്തിയവർ,

ഗർഭിണികൾ, ഉമ്മമാർ,

വാപ്പമാർ, സഹോദരങ്ങൾ,

പ്രാണൻ പോകുന്ന വേദന-

സഹിച്ച് തൻ പൈതലിനെയീ-

ദുനിയാവിലേക്കെത്തിക്കും

നേരം ഇരട്ടി മരണവേദനയ-

നുഭവിച്ച സ്ത്രീകൾ,
 

ഭൂമിയിലേക്കെത്തും മുമ്പാ-

കാശലോകം കാണേണ്ടി 

വന്ന കുഞ്ഞാത്മാവുകൾ,

തന്റെ കുഞ്ഞിനെ പാലൂട്ടുന്നതിനി-

ടയിൽ മറുലോകം കണ്ട മാതാക്കൾ,

സ്വന്തം ചോരയെ

ചുംബിക്കുന്നതിനിടയിൽ

മൃതിയടഞ്ഞ പിതാക്കൾ,
 

ആനന്ദാശ്രു പൊഴിച്ച്

പ്രിയതമയെ നെഞ്ചോടു 

ചേർക്കുന്നതിനിടയിൽ

പോയ് മറഞ്ഞ പ്രിയതമൻ,

രോഗികളെ ശുശ്രൂഷിക്കാൻ

നെട്ടോട്ടമോടുന്ന നഴ്സമ്മാർ,

മണിക്കൂറുകളോളം നീണ്ടുനില്‍ക്കുന്ന

ശസ്ത്രക്രിയയിൽ മുഴുകിയിരുന്ന 

ഡോക്ടർമാർ, ഭക്ഷണം- 

വിളമ്പാൻ വന്ന 

ക്യാന്റീൻ ജീവനക്കാർ;
 

അങ്ങനെയെണ്ണിയാൽ 

തീരാത്ത എത്രയെത്ര

ജീവനുകളായിരിക്കുമന്ന്

പൊലിഞ്ഞിട്ടുണ്ടാവുക..?

കണ്ണ് നിറയാതെ, കൈ-

വിറക്കാതെ പൂർത്തീകരിക്കാ-

നാവില്ലെനിക്കീ വരികളും...!!

English Summary:

Malayalam Poem ' Parudeesa Ruchichavar ' Written by Ayisha Adila Ashifa

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com