ADVERTISEMENT

അന്നമില്ലാതെ ജീവിക്കുവാൻ 

സാധ്യമോ മനുഷ്യവർഗ്ഗത്തിന്

അന്നദാതാക്കളോ കർഷകർ

അന്നം തരുന്നവർ ദൈവതുല്യരായിടേണ്ടവർ
 

എന്നാലോ ഇന്നവർ കടക്കെണിയിൽ  

ജീവിതം ഹോമിച്ചിടുന്നു

അന്നമുട്ടുന്നവന്റെ അന്നം മുട്ടിടുന്നത്

അറിയുന്നില്ല ആരുമെന്നത്

ദുഃഖകരമായിടുന്നു
 

കർഷകൻ കടം വാങ്ങിയും 

പട്ടിണി കിടന്നും 

കൃഷി ചെയ്തു ഉൽപാദിപ്പിച്ചിടും 

കാർഷിക വിളകളിൽ

അർഹമാം പ്രതിഫലം കൃത്യമാം 

സമയത്തു നൽകിടാൻ

ഭരണകൂടങ്ങൾക്ക് കഴിയാതെ പോയിടുന്നു
 

ഫലമോ 

ലാഭേച്ഛയില്ലാതെ മണ്ണിനെ,

മനുഷ്യരെ, പ്രകൃതിയെ

സ്നേഹിച്ച കർഷകർ 

ആത്മഹത്യയിൽ അഭയം തേടിടുന്നു

ജീവിതം ത്യജിച്ചിടാൻ വിധിക്കപ്പെടുന്നു

പാവമാം കർഷകർ

English Summary:

Malayalam Poem ' Annadathavu ' Written by Anil Kootteri

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com