ADVERTISEMENT

നനവാർന്നൊരോർമ്മയുടെ പെരുമഴത്തുള്ളികൾ

ഹരിതാഭമാം നിത്യവസന്തമേകീ 

കാട്ടുപൊയ്കയിൽത്തുള്ളിക്കളിക്കുമാ മഴനൂലുകൾ

ചെറുമീനുകൾക്കോ മണിമുത്തമേകീ
 

മലർവാകപ്പൂവിൻസൗരഭ്യത്താൽ 

വെറ്റിലച്ചാർത്തണിഞ്ഞൊരാ

പൂമെത്തകളുമെവിടെയീ ഭൂവിൽ

കാളിദാസഭാവനയിലെ നിത്യകന്യയാം സഹ്യാദ്രീ 

അഗസ്ത്യക്കുഞ്ഞുങ്ങൾക്കായ് ദാഹനീരില്ലിവിടെ
 

മഴയിൽക്കുതിച്ചൊരാ ചെറുപുഴകളില്ല,

ഓരക്കല്ലുകളില്ല

ദാഹനീരുതേടിയലയുന്നു തണ്ണീർത്തടങ്ങൾ.

ചീവിടിൻ ചെത്തങ്ങൾ നിറഞ്ഞൊരാ 

മുളങ്കാടുകളിന്നുമേശൂന്യം

മഴമേഘപ്രണയദൂതുതേടുന്നീ സഹ്യസാനുക്കൾ
 

വിജനമാമീമൂടുപടങ്ങൾമാറ്റി വീണ്ടും

പുതുവസന്തത്തിൻ കാടകമേകൂ

മാനുഷർവെട്ടിമാറ്റിയോരെന്റെ വൃക്ഷപ്പെതങ്ങളേ മാപ്പ്!

അഗ്നിപരീക്ഷകളിനിയരുതരുതേ

പക്ഷിക്കുഞ്ഞുങ്ങൾ തേങ്ങുന്നു.
 

അസ്തമിക്കുമോരോ പകലിൻ പുതുജൻമത്താലെ

ശിഷ്ടജീവിതസാഫല്യമെൻ മിഴികളിലെഴുതാം

അധന്യമാമീ അടവീപഥങ്ങളിൽ

കർമ്മസാക്ഷിയാം സൂര്യ!

ചിരതപസ്വിയാമെന്നിലെ വന്യശോഭകളിനിയും തരില്ലേ?

English Summary:

Malayalam Poem ' Mazhameghangalodu ' Written by Dinasree Suchithan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com