മായാതെ – സജ പൈങ്ങോട്ടൂർ എഴുതിയ കവിത
Mail This Article
×
നീ ഇത്രമേൽ സൗന്ദര്യത്തിൽ
വർണ്ണാഭമായിട്ടുമെന്തെ..
പയ്യെ മൃതത്തെ തേടുന്നത്.
സംവത്സരങ്ങൾ മറഞ്ഞകലും
തോറും നീയും മൃതത്തിലേക്ക്
ചപലത്താൽ ഓടി മറയുന്നുവോ..
കരുവാക്കുന്നത് മാനവരാം ഞങ്ങളെന്നറിയാം
നിന്നെ തരിശമാക്കിയെടുത്തതുമെല്ലാം
ധ്രുതഗതിയിൽ നീയായിരുന്ന
നിന്നിലേക്കായ് ഞങ്ങളോടിയണയാം
നിന്നിലെ പഴമയാർന്ന സൗന്ദര്യത്തെ
വീണ്ടെടുക്കാൻ
എങ്ങും പച്ചപ്പ് നിറക്കാം
കൈ കോർത്തുല്ലസിക്കാം
നിൻ സജല മിഴികൾ തുടച്ച് നീക്കാം
നിന്നധരങ്ങളിൽ പുഞ്ചിരി വിടർത്താം
കറകളെ കാറ്റിൽ പറത്താം
ഓടിയണയാം
നീയായിരുന്ന നിന്നിലേക്ക്...
English Summary:
Malayalam Poem ' Mayathe ' Written by Saja Paingottoor
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.