ADVERTISEMENT

മതിലു പോൽ ചുറ്റിലും

ജലപാതയായ് ഒഴുകിടും

നദികളാൽ സുന്ദരം

കേരവൃക്ഷത്തിൻ ഹരിത

ഭംഗിയാൽ 

ചമയമൊരുക്കിടും 
 

ദൈവത്തിൻ സ്വന്തം നാടെന്നു

കേൾവികേട്ട നമ്മുടെ

കൈരളി

കുപ്പിവെള്ളം കുടിച്ചിടുന്നവനെ

ധനാഢ്യൻ ധൂർത്തായി

കണ്ടോരു മലയാളി

ഇന്ന് കുടിവെള്ളത്തിനായ്

കുപ്പിവെള്ളത്തെ ആശ്രയിച്ചിടുന്ന 

കാഴ്ചകൾ എങ്ങുമേ കണ്ടിടാം
 

ദാഹജലം കിട്ടാകനിയായ്

മാറിടുന്ന കാലമരികെ

വന്നണയും വൈകിടാതെ

ഒരു തുള്ളി ജലത്തിനായ്

മനുഷ്യർ തെരുവിൽ തമ്മിലടിച്ചു മരിച്ചിടും

കാലം വന്നണയുമോ

അത്തരമൊരു ദുരവസ്ഥ

വന്നണയുമോ
 

ദൈവത്തിൻ സ്വന്തം

നാട്ടിലെ മനുഷ്യർക്കും

ഓർത്തിടും നേരം

പേടി തോന്നിടുന്നു

English Summary:

Malayalam Poem ' Daha Jalam ' Written by Anil Kootteri

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com