അൽപജ്ഞാനി – അനിൽ കൂറ്റേരി എഴുതിയ കവിത
Mail This Article
×
വിദ്യയിൽ നിപുണനെന്നഹങ്കാരം
മനസ്സിൽ നിറച്ചിടും മനുഷ്യർ
വിദ്യയാൽ നേടിടും കടലാസിൻ ബലത്തിൽ
ലഭിച്ചിടും
ഉദ്യോഗവും പത്രാസും
മറ്റൊരാളിൽ പ്രയോഗിച്ചിടുന്നു
വിദ്യയിൽ നേടിയ കടലാസിനപ്പുറം
മറ്റൊന്നില്ലെന്നു ധരിച്ചിടും
മൂഢരറിയുന്നില്ല
വിദ്യ നേടിടുന്നതിൻ അളവുകോലല്ല
മനുഷ്യനെ
യശ്ശസിൻ കൊടിമുടി ഏറ്റിടുന്നത്
വിദ്യാലയത്തിൽ നിന്നും നേടിടും അറിവുക്കൊപ്പം
ജീവിതയാത്രയിൽ
ആർജ്ജിച്ചിടും അനുഭവങ്ങളാണ്
മനുഷ്യനെ നല്ലൊരു മനുഷ്യനാക്കിടുന്നത്
എന്നതറിയുന്നില്ല അല്‍പജ്ഞാനികൾ
English Summary:
Malayalam Poem ' Alpajnjani ' Written by Anil Kootteri
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.