വിടരും മുമ്പേ – ആയിഷ അജ്മൽ എഴുതിയ കവിത
Mail This Article
×
വിടരും മുമ്പേ
കൊഴിഞ്ഞുപോയ് കിനാക്കൾ...,
തളിരിടാനും
താലോലിക്കാനുമിനിയീ ജന്മമിൽ
പിറവിയെടുക്കുമോ പുതു പുലരി വീണ്ടും...
മായും നിറങ്ങൾ, പതിയെ പ്രതീക്ഷയും...
മുന്നിൽ തെളിയും
രൂക്ഷമാം ചെയ്തികൾ...
വൃഥാവിലായാ
ചിന്തകൾ ശൂന്യം...
ഉള്ളിൽ പടുത്തൊരാ
ചില്ലു കൊട്ടാരം തല്ലിയുടക്കും
പല്ലവി മൊഴിയവേ...,
മരവിച്ച മനസ്സുമായ്
ചിതലരിച്ച കിനാക്കളെ
മൃത്യുവാർന്ന മറവിയുടെ
മാറാപ്പിലേക്കെടുത്തെറിയാൻ...,
മുതിരും നേരം നൊന്തു പോയ് ഉള്ളകം...
നിഴൽ പോൽ പതിഞ്ഞെത്തും നോവുകളെന്നും...
സഹനത്തിനപ്പുറം
മുറിപ്പാടായ് ഹൃത്തിൽ...
വ്യഥ പേറിയെന്നും
പുകഞ്ഞുപോയ് ഉയിരും...,
ഉണർവ്വേതുമില്ലാതെ യുശസ്സും
ഉതിർന്നു പോയ്...
ഇടറുമീനാദം നിശബ്ദമാം രോദനം,
ഇരുളാർന്ന തടവറക്കുള്ളിൽ
തളം കെട്ടും...
മൗനമായ് തേങ്ങും
വിലാപ കാവ്യം
English Summary: