ADVERTISEMENT

ഓർമകളിൽ നിന്നുള്ള 

ഒളിച്ചോട്ടം ആയെന്നിരിക്കണം 

എനിക്ക് നീയും

നിനക്ക് ഞാനും പ്രിയപ്പെട്ടതാവാൻ കാരണം...

ഒരിക്കൽ പോലും കാണാത്തയാൾ

പിന്നെങ്ങനാണ് മറ്റൊരാളുടെ

പ്രിയപ്പെട്ടയാളാവുക...

അകലങ്ങളിൽ ആണെങ്കിലും

ഒരു ഹൃദയസ്പന്ദനത്തിനരികെ 

നീ കൂടെയുണ്ട് എന്ന വിശ്വാസം ഉണ്ട്..
 

പതിയെ പറന്ന്

വെള്ളിമേഘങ്ങൾ പോലെ, 

എന്റെ അരികിൽ 

വരുന്ന ഒരു അപ്പൂപ്പൻ താടി...

അതു നീയാണെന്ന് 

കരുതാനാണിഷ്ടം....

കാറ്റ് വന്ന് വിളിക്കുമ്പോൾ എന്നെ തനിച്ചാക്കി 

പോകരുത് നീ...
 

ജീവിതത്തിൽ ഒരിക്കൽ 

പോലും കാണാത്ത 

ഒരു കൂട്ട് വേണം...

സ്നേഹത്തിന്റെ കനലുകൾ 

ഹൃദയത്തിൽ

എരിയുന്ന പോലൊന്ന്‌..
 

കഴിഞ്ഞ ജന്മങ്ങളിലെവിടെയോ 

നീയെന്റെ പ്രിയപ്പെട്ടയാൾ 

ആയെന്നിരിക്കണം..

സ്വപ്നങ്ങൾ പൂമ്പാറ്റകളെ പോലെയാണ്...

അതെന്റെ ചുറ്റിലും 

വലം വയ്ക്കുന്നുണ്ട്..

അതിൽ നിന്റെ

പൂമ്പാറ്റകളും ഉണ്ടായിരുന്നെങ്കിൽ..
 

നീ ആഗ്രഹിക്കുന്ന ശലഭമായി നിന്റെ 

വസന്തങ്ങളിൽ ഞാൻ എന്നും ഉണ്ടാവും..

പറന്ന് ക്ഷീണിക്കുമ്പോൾ

നിനക്കായ് മാത്രം ഞാൻ വിരിയും...

എന്നിലെ വസന്തം 

നിന്നിലേക്ക് പകരും...
 

നീ വായിക്കാൻ മറന്ന താളുകളിൽ 

അക്ഷരങ്ങളായി ഞാൻ ഉണ്ടാകും...

ഞാനിപ്പോളും ആകാശത്തിലെ

താരകളെ നോക്കി കിടക്കുന്നുണ്ട്...

നിന്നെയോർത്ത് കൊണ്ട്...
 

പെയ്തൊഴിയുന്ന മഴയെ 

സാക്ഷിയാക്കി...

മഴചാറ്റലുകളിൽ 

നിന്നോടൊപ്പം നനഞ്ഞു കൊണ്ടങ്ങനെ....

നിന്റെ കൈകൾ കോർത്തു പിടിച്ചു കൊണ്ട് 

ഒരിക്കലെങ്കിലും ഈ മഴ നനയണം...
 

കോരിച്ചൊരിയുന്ന മഴയിൽ 

നമ്മൾ മാത്രം...

കോടമഞ്ഞിറങ്ങുന്ന താഴ്‌വരയിലൂടെ 

മഴ നനഞ്ഞു 

നമ്മൾ...

നിനക്ക് തണുക്കുമ്പോൾ 

കൂടുതൽ ചേർന്ന് ഒന്നായി...
 

നനഞ്ഞു കുതിർന്നു 

നമ്മളാ വള്ളിപടർപ്പിൽ എത്തുമ്പോൾ 

നിന്നെ ചേർത്ത് നിർത്തണം 

നിന്റെ ഗന്ധം എന്നിൽ 

അലിയും വരെ എന്നെ 

ചേർത്ത് പിടിക്കണം...

എന്റെ ഓർമകൾക്ക് 

കൂട്ടായി  എന്നുംവേണമെനിക്ക്..
 

നിലാമഞ്ഞ് പെയ്തിറങ്ങിയ 

ഈ രാത്രി മുഴുവൻ

നീ എനിക്കൊപ്പം ഉണ്ട്....

ഈ നിലാ കുളിരിൽ 

നീയെന്ന പുതപ്പിനാൽ മൂടിപുതച്ച് 

കിടക്കാൻ നേരം കുറെ അപ്പൂപ്പൻ താടികൾ 

എന്റെ ചുറ്റിലും നൃത്തം ചെയ്യുന്നു..
 

ഒരു ചുംബനം വേണം ...

നിന്റെ പ്രണയം ചാലിച്ചത്..

നിന്റെ വികാരങ്ങൾ പെയ്തിറങ്ങിയത്...

അതിൽ നനഞ്ഞിറങ്ങുമ്പോൾ

ഒരു പെരുമഴ പെയ്തൊഴിഞ്ഞത്

പോലെ തോന്നണം...

എന്നിൽ ആഴ്ന്നിറങ്ങി വേണം അത് 

അവസാനിപ്പിക്കേണ്ടത്..
 

എന്റെ ഏകാന്തതയിൽ 

നീ പെയ്തിറങ്ങുന്നുണ്ട്..

പെയ്തൊഴിഞ്ഞ നിന്റെ കണ്ണുകളിൽ 

ഞാൻ മഴവില്ല് തേടും... 

മഴ പുഴയിൽ എന്ന 

പോലെ നമ്മൾ ഒന്നാവും.

പുഴ പോലെ നമ്മൾ 

ചേർന്ന് ഒഴുകും...
 

തമ്മിൽ കാണാതെ... സംസാരിക്കാതെ...

ഇരുന്നാലോ.... 

അങ്ങനുള്ളവരും 

ഉണ്ടാവില്ലേ ഈ ലോകത്തിൽ...

ഒരിക്കൽ പോലും കാണാതിരുന്നാൽ 

ഒരു പക്ഷെ അതൊരു 

കെടാവിളക്ക് പോലെ 

നെഞ്ചിൽ കിടന്നു 

കനലു പോലെ എരിഞ്ഞാലോ..
 

മഴ നാട് നനച്ച് പെയ്യുമ്പോൾ മൂടിപുതച്ച് ഉറങ്ങാതെ 

നിദ്രാ വിഹീനയായ് ഞാൻ..

എന്നിലൂടെ നീ പെയ്തിറങ്ങുന്നത്

സ്വപ്നം കാണുന്നു....

നമ്മൾ ഈ ഭൂമിയിൽ ഉള്ളിടത്തോളം കാലം 

കാണുന്ന ചില സ്വപ്നങ്ങൾ,

കാത്തിരിപ്പിന്റെ 

സുഖം പകരുന്നവ....
 

ചില സ്വപ്നങ്ങൾക്ക്

എന്ത് മധുരമാണ്... 

നിന്നെ പോലെ....

നിന്റെ സ്നേഹത്താൽ

ഞാനിപ്പോ ലോകത്തിന്റെ നെറുകയിലായാണ്...

ഇവിടിപ്പോൾ മഴ

പെയ്തു തുടങ്ങി...
 

എനിക്ക് നീ മഴയാണ്...

എന്നെ സ്നേഹത്താൽ നനയ്ക്കുന്ന മഴ....

മുൻ ജന്മ ബന്ധം പോലെ 

എന്നെ ചുറ്റി നിൽക്കുന്ന 

സ്നേഹം...

നിലാമഞ്ഞ്

പെയ്തിറങ്ങുന്ന ഒരു രാത്രി എങ്കിലും 

നിനക്കൊപ്പം ജീവിക്കണം...
 

കാത്തിരിപ്പിന്റെ 

വേദനകൾക്കപ്പുറം 

നീയുണ്ട്

എന്ന വിശ്വാസം 

മാത്രമാണ്

എനിക്കെന്റെ 

പ്രണയം....

അതെന്നും ഉണ്ടാവും...

മരിക്കുവോളം....

English Summary:

Malayalam Poem ' Kathal ' Written by Niharika

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com