മാരിവില്ലിന്റെ നിറങ്ങളെ പ്രസവിക്കുന്ന വള – സതീഷ് കളത്തിൽ എഴുതിയ കവിത
Mail This Article
×
കയ്യിലാദ്യം ചേക്കേറിയതൊരു
കുപ്പിവളയായിരുന്നു;
മാരിവില്ലിന്റെ നിറങ്ങളെ
മാറിൽ ഒളിപ്പിച്ചൊരു 'കറുത്ത വള!'
അന്നത്തെ രാപകലുകൾ
ഉഴുതുമറിച്ച വയലിൽ നിറയെ
നിറമുള്ള സ്വപ്നങ്ങളെ വിളയിച്ച വള!
പിണക്കം പിണഞ്ഞേതോ രാത്രിയിൽ,
ഇണക്കംവിട്ട്, തകർന്നുപോയതാണ്
ആ വള.
ഇന്ന്, പല രാത്രികളിലും
കൈയ്യിൽ കിടക്കുന്ന സ്വർണ്ണത്തടവള
കുപ്പിവളയാകുന്നു;
'കറുത്തൊരു കുപ്പിവള!'
അത്,
മാരിവില്ലിന്റെ നിറങ്ങളെ
പ്രസവിച്ചുകൊണ്ടേയിരിക്കുന്നു..!
English Summary:
Malayalam Poem ' Marivillinte Nirangale Prasavikkunna Vala ' Satheesh Kalathil
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.