ADVERTISEMENT

എല്ലാ ക്രിസ്തുമസ്സിനും നമ്മൾ കേൾക്കുന്നത് ക്രിസ്തുദേവന്റെ ലാളിത്യവും സമാധാനവും ഒക്കെ ആണല്ലോ എന്നാൽ ഈ വർഷം ഒരു തല്ലു കഥ ആകട്ടെ ക്രിസ്തുമസ് സന്ദേശം,

ഒൻപത് എന്ന സംഖ്യ എട്ട് എന്ന സംഖ്യക്ക് നല്ല തല്ലു കൊടുത്തു പാവം എട്ട് ഒൻപതിനോട് ചോദിച്ചു ഒരു തെറ്റും ചെയ്യാത്ത എന്നെ എന്തിനാണ് നീ തല്ലിയത്. ഒൻപതു പറഞ്ഞു നീ എന്നിലും താഴെ  നിൽക്കുന്നവൻ ആണ് എന്നിലും മൂല്യം നിനക്ക് കുറവാണു അത് കൊണ്ട് ഞാൻ നിന്നെ തല്ലും പാവം എട്ടു തല്ലു കൊ ണ്ടതിന്റെ  ദേഷ്യം മുഴുവൻ എഴുനോട് തീർത്തു ഏഴു അറിനെയും അറ് അഞ്ചിനെയും അഞ്ചു നാലിനെയും നാലു മൂന്നിനേയും മൂന്ന് രണ്ടിനെയും രണ്ടു ഒന്നിനെയും തല്ലി ഒന്ന് താഴേക്കു നോക്കുമ്പോൾ തല്ലാൻ താഴെ ഉള്ളത് പൂജ്യം മാത്രം ഒരു വിലയും മൂല്യവും ഇല്ലാത്ത പൂജ്യത്തെ തല്ലിട്ട് എന്ത് കിട്ടാൻ ഒന്ന് ആ പൂജ്യത്തെ തന്റെ അടുക്കലേക്ക് ചേർത്ത് നിർത്തി ഇപ്പോൾ ഒന്ന് എന്ന സംഖ്യ പത്തായി എല്ലാവരേക്കാളും മൂല്യം ഉള്ളതായി ചെറുതിനെയും വിലയില്ലാത്തതിനെയും ചേർത്ത് നിർത്തുമ്പോൾ ആണ് നമുക്കും മൂല്യം ഉയരുന്നത്. ക്രിസ്തുദേവന്റെ ജീവിതവും ഇതാണ് നൽകുന്ന സന്ദേശം. 

പട്ടു നൂൽ പുഴുവിന്റെ ഉടയോൻ വായിക്കോലിന്റെ ചൂട് പറ്റി ക്രിസ്തുവിന് ജന്മം നൽകുവാൻ അനേകം റാണി മാർ  അന്തപുരങ്ങളിൽ നോമ്പ് നോറ്റു കാത്തിരുന്നിട്ടും ദൈവം ഒരുക്കിയത് നിസാരയായ ഒരു പെൺകുട്ടിയെ. അവന്റെ ജീവിതായാത്ര അരികുപറ്റിയവർക്കും പ്രശ്വവൽക്കരിക്കപ്പെട്ടവർക്കും ഒപ്പം..

ശിഷ്യൻമാരൊക്കെ മുക്കുവരും, നികുതി പിരിവു കാരും... നിസാരനെന്നും  മന്ദബുദ്ധി എന്നുമൊക്കെ പേരുചൊല്ലി സ്കൂളിൽ നിന്ന് അട്ടിയോടിക്കപ്പെട്ടവനെ ചേർത്ത് നിർത്തുവാൻ ഒരു അമ്മ ഉണ്ടായതുകൊണ്ടാണ് ലോകത്തിനു തെളിച്ചം നൽകുന്ന ബൾബ് കണ്ടു പിടിച്ച എഡിസൺ എന്ന ശാസ്ത്രപ്രതിഭ പറന്നത് ചെറിയ കാര്യങ്ങളുടെ ഉടയോൻ പിറന്ന എന്റെ പുണ്യ ദിനരാത്രങ്ങൾ ഏഴകളെ ചേർത്തുവെക്കുന്നതായി തീരട്ടെ.

English Summary:

Malayalam article written by Anish

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com