ADVERTISEMENT

ദൂരേക്ക് കണ്‍തുറിച്ച് തലയില്‍ ചെമ്പൂക്കളാല്‍ കിരണമണിഞ്ഞ് തല ഉയര്‍ത്തി നില്‍ക്കുന്ന വീരന്‍റെ കഥയാണ് ഓരോ കോഴിപന്തയവും.. ഇന്നവന്‍ ഒരു നാടിന്‍റെ അഭിമാനമാണ്, ആവേശമാണ്, ഊര്‍ജ്ജമാണ്.. മൂന്നടി ഉയരത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്ന വീരന്‍ ആശാന്‍റെ കൈകളാല്‍ എടുത്തുയര്‍ത്തി ഇടത് ഇടുപ്പിലേക്ക് ചേര്‍ത്ത് വെച്ച് ആശാന്‍റെ വലതുകരം കിരീടത്തിന് മുകളിലൂടെ തഴുകി തലോടുമ്പോള്‍ അവനറിയാം തന്‍റെ അങ്കം കുറിക്കപ്പെട്ടു കഴിഞ്ഞു. ഒന്നുകില്‍ വിജയം അല്ലെങ്കില്‍ മരണം.. പറഞ്ഞുറപ്പിച്ച പന്തയതുകയുടെ ടോക്കണ്‍ കൈയ്യിലെത്തുന്നതോടെ ആശാന്‍റെ കൈകളിലേറി അങ്കത്തട്ടിലേക്ക്..

എതിരാളിയെ ആശാന്‍റെ കൈകളിലിരുന്നു നേര്‍ക്കുനേര്‍ കാണുമ്പോള്‍ ഇരു പോരാളികളുടേയും കാലില്‍ 4 ഇഞ്ചോളം നീളമുള്ള കത്തി കെട്ടിവെച്ചിട്ടുണ്ടാകും ഒന്നുകില്‍ അവസാനിക്കാന്‍ അല്ലെങ്കില്‍ അവസാനിപ്പിക്കാന്‍. ഇനി അങ്കത്തട്ടിലേക്കുള്ള ചുവട് വെപ്പ്. തുടക്കത്തില്‍ ചുവട് പിഴച്ചാല്‍ വീണ്ടും ഒരവസരമുണ്ട് ആശാന്‍ പരിശീലിപ്പിച്ച ചുവടുകളാല്‍ ചാടി ഉയര്‍ന്ന് അങ്കം വെട്ടുവാന്‍.. ചുറ്റും നടക്കുന്ന കരഘോഷങ്ങളോ.. ആര്‍പ്പുവിളികളോ അവര്‍ അറിയുന്നുണ്ടാവില്ല.. നാലുകണ്ണുകളാല്‍ ഇമവെട്ടാതെ തീ പാറുന്ന പോരാട്ടം.. തന്നെക്കാള്‍ ഉയര്‍ന്ന് ചാടുന്ന എതിരാളിയുടെ ചിറക് വെട്ടണം.. ആ ലക്ഷ്യത്തോടെ ഇടതും വലതും തിരിഞ്ഞുള്ള യുദ്ധത്തില്‍ തൂവലുകള്‍ പൊഴിഞ്ഞ് വീഴുന്നു.. ആവേശം വാനോളം.. ഉയര്‍ന്ന് ചാടി ചുഴലിക്കാറ്റ് വീശുന്ന അങ്കതട്ടില്‍ അതാ ചുവന്ന നക്ഷത്രങ്ങള്‍ വിരിയുന്നു..

അതെ.. ചോര തന്നെ.. ചുടു ചോരയുടെ രൂക്ഷഗന്ധം.. പക്ഷേ വീണതാര്... ഒരു നിമിഷത്തെ നിശബ്ദത... ചിറകരിയപ്പെട്ട പോരാളി ചിറകിന്‍റെ ഭാരത്താല്‍ ഒരുവശം തളര്‍ന്ന് മെല്ലെ അങ്കത്തട്ടിലേക്ക് തളര്‍ന്നിരിക്കുന്നതോടെ കാണികള്‍ വിജയിയെ തിരിച്ചറിഞ്ഞുകഴിഞ്ഞു.. കൊക്ക് തിരമാലപൊലെ ചലിപ്പിച്ചുകൊണ്ടു ശാസോഛാസം.. ഈ ലോകത്തെ തന്റെ അവസാന നിമിഷങ്ങള്‍.. ഈ വേദനയിനി സഹിക്കാന്‍ വയ്യ തോല്‍ക്കാന്‍ ഞാന്‍ തയാറാണ് എന്നാവും ആ അവസാന നോട്ടത്തിന്‍റെ അർഥം. അത് മനസിലാക്കിയ എതിരാളി പറന്നുയര്‍ന്ന് അവന്‍റെ കിരീടത്തില്‍ മുത്തമിടുന്നതോടെ.. ഒരു കഥ അവസാനിക്കുന്നു..

English Summary:

Malayalam Short Story ' Kozhipanthayam ' Written by Sreejith Ullannur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com