ADVERTISEMENT

ഇന്നെനിക്ക് എന്റെ മകളുടെ മുഖമായിരുന്നു 

മുട്ടിലിഴയുന്നതിനിടയിൽ ഇടയ്ക്കിടെ

എഴുന്നേൽക്കാൻ ശ്രമിക്കുകയും 

വീണ്ടും വീഴുകയും ചെയ്യുന്നു.
 

ഇന്നെനിക്ക് എന്റെ ഭാര്യയുടെ 

മുഖമായിരുന്നു പലതും പറഞ്ഞെന്നെ 

ധരിപ്പിക്കാൻ ശ്രമിച്ചൊടുക്കം എന്റെ 

പ്രഹരത്തിൽ അടി തെറ്റി അവൾ വീഴുന്നുണ്ട്.
 

ഇന്നെനിക്ക് എന്റെ സുഹൃത്തിന്റെ 

മുഖമായിരുന്നു 

ഞാൻ കുടിച്ചതിന്റെ കാശ് എന്നെപ്പഴിച്ചു 

കൊടുത്തിട്ടവനെന്നെ വഴിയിൽ 

ഉപേക്ഷിച്ചു പോകുന്നുണ്ട്.
 

ഇന്നെനിക്ക് എന്റെ ആദ്യ കാമുകിയുടെ

മുഖമായിരുന്നു അവൾക്ക്

ഞാൻ ചെയ്തുകൊടുത്ത സത്യങ്ങളെണ്ണിപ്പ-

റഞ്ഞവൾ കരയുന്നുണ്ട്

ദൂരേക്ക് മായുന്നുണ്ട്.
 

ഇന്നെനിക്ക് എന്റെ അമ്മയുടെ 

മുഖമായിരുന്നു 

തീയൂതിയടഞ്ഞ തൊണ്ട കൊണ്ടിന്നും

അടഞ്ഞുപോയ 

ജീവിതം പറഞ്ഞവർ വിലപിക്കുന്നുണ്ട്.
 

ഇന്നെനിക്കെന്റെ അച്ഛന്റെ മുഖമായിരുന്നു 

കണ്ണെടുത്തെന്നെ നോക്കില്ലെന്നെ-

നിക്ക് തോന്നിയയാൾ 

വഴിയരികിൽ നിന്നെന്നെ തോളേറ്റി വരുന്നുണ്ട്.
 

ഇന്ന് ഞാനേറെ ക്ഷീണിതനാണ്.

ഒന്നിനും കഴിയാതെ കുഴഞ്ഞെന്റെ 

കിടക്കയിൽ.....

പാട് പെട്ടു ഞാനെന്റെ മുഖം കണ്ണാടിയിൽ

നോക്കിയിന്ന് 
 

അല്ല,

ഇതെന്റെ മുഖമല്ല.

സ്വപ്‌നങ്ങൾ ഒക്കെയും മുറിപ്പാടുകളായ ഒരു മുഖം.

മറ്റാരുടെയോ ജീവിതം ജീവിക്കുന്ന ഒരു പാഴ് മുഖം.

എനിക്ക് മുഖമില്ല. എനിക്ക് മുഖമില്ല.

English Summary:

Malayalam Poem ' Ente Mukham ' Written by Amal Vazhathodom

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com