സ്നേഹമക്കരെ – ഡോ. സതി ഗോപാലകൃഷ്ണൻ എഴുതിയ കവിത
Mail This Article
സ്നേഹമക്കരെ...
ഓർമ്മയിൽ മുഴുകിയിരുന്നു
ഉറങ്ങാനായില്ല
സ്നേഹം ചൊരിയുന്ന പുഞ്ചിരി
സമയത്തിന്റെ
വേഗത അനുസരിച്ച് മാറും
ഗാനങ്ങളുടെ ഈണമെന്ന
പോലെ സൗന്ദര്യവും
അർഥതലങ്ങളും വാക്കുകളും
ഇന്ന് മനസ്സിലാക്കുന്നു
കാലത്തിന്റെ ചിറകുകളിലേറി അവ
അനസ്യൂതം പറന്നു എല്ലായിടത്തും
എത്തിയവരും സ്വപ്നസ്വർഗ്ഗമെന്നു
കരുതി മുഴുകും !
സുമങ്ങളവ ഉദ്യാനത്തിൽ
ചേതോഹരമെങ്കിലും
സമയ ബന്ധനം സത്യമല്ലേ?
മൊട്ടിട്ട് വിടരും വാടും പൊഴിയും
എടുത്തുകളയും മഴ
ദിവസങ്ങളെല്ലാം രാവിനെ വരവേൽക്കാൻ
ഒരുങ്ങണം സംഗമം സമാഗമം
വളരെ രസകരമായിരിക്കും!
വിയോഗങ്ങൾ മറക്കാൻ
വിഷാദം നിറഞ്ഞ ഏകാന്തത ഇല്ലാതാക്കാ
ജോലികളിൽ അഭയം തേടി, തിരക്കിൽ ഏർപ്പെട്ടു
ഓടിപ്പോയി നെഞ്ചിലൊളിപ്പിച്ച താരാട്ടും
ആ കൊഞ്ചലും കളികളും
ഓർമ്മച്ചെപ്പിൽ നിന്നെടുക്കുമ്പോൾ
ഒരുമിച്ചാണ് എന്നും നിറം വിതറും
മുത്തുകൾക്കു സൗരഭ്യമോ?
സൂര്യകിരണം ചിലപ്പോൾ ചാഞ്ഞു മടിയിൽ
കുഞ്ഞു വിരലുകൾ തേടുന്ന പോലെ...