നീ – ജോഫി ജോൺ എഴുതിയ കവിത

Mail This Article
×
നിന്നിലേക്ക് ആഴ്ന്നു ഇറങ്ങിയ
വേരുകൾ തേടി എന്‍റെ യാത്ര തുടങ്ങി...
ആദ്യമെത്തിയത് ആ വഴിയമ്പലത്തിൽ...
നീ നെറ്റിയിൽ ചന്ദനം കൊണ്ട്
തണുപ്പിച്ച നിമിഷങ്ങളിൽ...
പിന്നെ നടന്നു എത്തിയത്
പ്രണയത്തിന്റെ ഉപ്പുരസം
ഒളിപ്പിച്ചു വെച്ച കടൽ തീരങ്ങളിൽ..
നിന്റെയും എന്റെയും പേരു
ഒന്നിച്ചെഴുതിയപ്പോൾ മായിച്ചു
കളഞ്ഞു ഓടിപ്പോയ തിരകളിൽ...
നിന്‍റെ ചുണ്ടിലെ ഉപ്പുരസം പകർന്ന
നിമിഷങ്ങളിൽ...
നിന്‍റെ ഓരോ ഹൃദയമിടിപ്പും നോട്ടവും
ചലനങ്ങളും എനിക്ക് മാത്രമായ
രാവുകളിലേക്കു...
നീയെന്ന സമുദ്രത്തിലേക്ക്
ആഴ്ന്നിറങ്ങിയ നിമിഷങ്ങളിലേക്കു...
വീണ്ടും ആഴ്ന്നു പോയപ്പോൾ
ചരട് പൊട്ടിയ പട്ടം പോലെ എന്റെ
ജീവന്‍റെ തുടിപ്പിൽ നിന്നും നിന്നിലേക്ക്
മാത്രമായ് അറ്റു വീണുപോയിരുന്നു...
English Summary:
Malayalam Poem ' Nee ' Written by Jofy John
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.