ADVERTISEMENT

പകൽ പൂവിനൊരു നിറം 

മഴവില്ലിൻ ഏഴു നിറം 

ചെമ്പകവല്ലിയിൽ പാറും 

ശലഭത്തിനൊരു മോഹം 

തേനുണ്ണുവാൻ മോഹം 

പാടും കുയിലിൻ 

പാട്ടിനൊരു താളം 

പ്രേമാർദ്ര വിരഹം 

ഇടയ്ക്കയുടെ മേളം 

സന്ധ്യയുടെ രാഗം 

പ്രണയസമ്മോഹം 

രാവിനൊരു മൗനം 

തിങ്കളൊരു ശോഭ 

സൗരഭ്യ യാമം 
 

മുഖം മിനുക്കുമാറിന്റെ 

അടിത്തട്ടിലൊരു മിന്നൽ 

ആ മിന്നലിൽ 

പടർന്ന നാണവും 

നമ്രമുഖി നിശയിൽ 

കാന്തനുടെ മാറിൽ 

ചാരിയൊരു യുവതി 

അനുരാഗവതിയായ് 

കോർത്ത വിരലുകൾ 

നിവർന്നും അയഞ്ഞും 

കൂന്തലതിൽ മുല്ലമണം ചൂടിയും 

മണമതിൽ മത്തനായും 

രാവത് രാക്കിളിയുടെ 

രാപ്പാട്ടിലുറങ്ങി 

English Summary:

Malayalam Poem ' Rappattu ' Written by Divya Bose Ashwani

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com