ADVERTISEMENT

കുഴിയെടുക്കാനായാല്‍

മജീദ്ക്കാനെയാണ് വിളിക്കുക

പ്രത്യേക ജോലിക്കൊന്നും

പോവാന്‍ കഴിയാതെ

കുഴിയെടുക്കാനുള്ള വിളിക്കായി

കാത്തിരിക്കുകയാവും മജീദ്ക്ക
 

ഒരു ചോദ്യമേ

അദ്ദേഹത്തിനുള്ളൂ

മയ്യിത്തിന്റെ നീളം, വീതി

ആഴത്തിനു എവിടെയും ഒരു നിയമമാണ്
 

ഓരോ കുഴിയും

വിളിക്കുന്നവരുടെ

വാക്കിനനുസരിച്ചാവും

വിരിയുക
 

എങ്ങാനും ഒരുദിവസം

കുഴിയെടുപ്പ്

ആറടിയില്‍ നിര്‍ത്താനായില്ലെങ്കില്‍

എന്തൊക്കെയാവും

അദ്ദേഹം കണ്ടെത്തുക
 

തലയോട്ടികളും എല്ലിന്‍കഷ്ണങ്ങളും

കടന്നുചെന്നാല്‍

നീരുറവ കാണുന്നതിനു മുന്‍പായി

നഗരചത്വരങ്ങളുടെ

ചുടുകട്ടകള്‍ കണ്ടെത്തുകില്‍

അന്നത്തെ മയ്യിത്തിനെ

നാമെന്തു ചെയ്യും

English Summary:

Malayalam Poem ' Kuzhi ' Written by Adv. Muhammad Rafeeq M.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com